
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
റിയാദ്: രണ്ടര പതിറ്റാണ്ടു കാലത്തെ ഔദ്യോഗിക ജീവിതം അവസാനിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന് യൂസുഫ് കാക്കഞ്ചേരിക്ക് റിയാദിലെ മലയാളി സമൂഹത്തിന്റെ സ്നേഹോഷ്മളമായ യാത്രയയപ്പ്. വിവിധ സംഘടനകളുടെയും കൂട്ടായ്മയുടെയും നേതൃത്വത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങ് അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായി മാറി. റിയാദിലെ റഹീം സഹായ സമിതി യാത്രയയപ്പ് നല്കിയ യാത്രയപ്പ് മാധ്യമ പ്രവര്ത്തകന് നജീം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. റിയാദ് പൊതുസമൂഹത്തിലെ വിവിധ സംഘടനാ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു.
അബ്ദുല്‍ റഹീമിന്റെ കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയെയും റിയാദ് പൊതുസമൂഹത്തെയും പ്രതിനിധീകരിച്ച് ചെയ്ത പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയവും മാതൃകാപരവുമാണെന്ന് സമിതി ചെയര്മാന് സിപി മുസ്തഫയും കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറയും എടുത്തുപറഞ്ഞു. റഹീമിന്റെ കേസില്‍ വാര്‍ത്താ പ്രാധാന്യം വന്നതുകൊണ്ടാണ് യൂസുഫ് കാക്കഞ്ചേരി ശ്രദ്ധിക്കപ്പെടുന്നതെങ്കിലും പുറത്തറിയാത്ത നിരവധി പ്രവാസികള്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങാകാന്‍ രണ്ടര പതിറ്റാണ്ടിന്റെ ഔദ്യോഗിക ജീവിതം വഴി യുസുഫിന് കഴിഞ്ഞിട്ടുന്ന് റഹീം കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.’എന്തെല്ലാം വര്‍ണങ്ങള്‍, എന്തെല്ലാം ഗന്ധങ്ങള്‍,ഏതെല്ലാം പൂക്കള്‍ ഈ ഉദ്യാനത്തില്‍’ എന്ന എരഞ്ഞോളി മൂസയുടെ വരികള്‍ പാടിയാണ് യൂസുഫ് കാക്കഞ്ചേരി മറുപടി പ്രസംഗം നടത്തിയത്. തുടക്കം മുതല്‍ റഹീമിന്റെ ജീവനു വേണ്ടി അവിശ്രമം പ്രവര്‍ത്തിച്ച അഷ്റഫ് വേങ്ങാട്ടിനെ അദ്ദേഹം അഭിനന്ദിച്ചു. റിയാദ് സഹായ സമിതിയുടെ ഓര്മ ഫലകം സഹായ സമിതി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ചെയര്‍മാനും കണ്‍വീനറും യൂസുഫ് കാക്കഞ്ചേരിക്ക് കൈമാറി. ട്രഷറര്‍ സെബിന് ഇഖ്ബാല്‍,ചീഫ് കോര്‍ഡിനേറ്റര്‍ ഹര്‍ഷദ് ഫറോക്ക്, വൈസ് ചെയര്മാന് മുനീബ് പാഴൂര്‍,സുരേന്ദ്രന് കൂട്ടായി,നവാസ് വെള്ളിമാട്കുന്ന്,കുഞ്ഞോയി കോടമ്പുഴ,മുഹിയുദ്ദീന് ചേവായൂര്‍,ഷമീം മുക്കം നേതൃത്വം നല്കി.
യൂസുഫ് കാക്കഞ്ചേരിക്ക് റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതുവേദിയായ എന്‍ആര്‍കെ ഫോറവും പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ഫോര്‍ക്കയും യാത്രയയപ്പ് നല്കി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയും യൂസുഫ് കാക്കഞ്ചേരിക്ക് യാത്രയയപ്പ് നല്കി. പ്രസിഡന്റ് സിപി മുസ്തഫയും ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങരയും ചേര്‍ന്ന് ഉപഹാരം നല്കി. തെന്നല മൊയ്തീന്‍കുട്ടി ഷാള്‍ അണിയിച്ചു. ഉസ്മാനലി പാലത്തിങ്ങല്‍,ഡോ.അബ്ദുല്‍ അസീസ്,സത്താ ര്‍ താമരത്ത്,ഷമീര്‍ പറമ്പത്ത്,നജീബ് നെല്ലാങ്കണ്ടി, നാസര്‍ മാങ്കാവ്,അഷ്റഫ് കല്പകഞ്ചേരി,അഡ്വ.അനീര്‍ ബാബു,അബ്ദുറഹ്മാന് ഫറോക്ക് പ്രസംഗിച്ചു.