
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
അബുദാബി: യുവകലാ സാഹിതി അബുദാബിയുടെ മുഗള്‍ ഗഫൂര്‍ സ്മാരക അവാര്‍ഡ് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവഹാജിക്ക് ഇന്ന് കേരള സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ സമര്‍പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന യുവകലാസന്ധ്യ വാര്‍ഷിക പരിപാടിയില്‍ വെച്ചാണ് അവാര്‍ഡ് സമര്പണം. അഞ്ച് പതിറ്റാണ്ടിലേറെ യുഎഇയുടെ സാംസ്കാരിക,സാമൂഹിക,രാഷ്ട്രീയ മേഖലകളില്‍ നല്കിയ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ഷികാഘോഷം മന്ത്രി ജിആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ പരിപാടികള്‍ അരങ്ങേറും. സിനിമാ താരവും പിന്നണി ഗായികയുമായ രമ്യ നമ്പീശനും യുവഗായകരായ ശിഖ പ്രഭാകരനും ഫൈസല്‍ റാസിയും ചേര്‍ന്നൊരുക്കുന്ന സംഗീത നിശയും അരങ്ങേറും. സുധീര്‍ പറവൂരിന്റെ പാരഡി ഗാനങ്ങളും ഹാസ്യ പരിപാടിയും പരിപാടിക്ക് മാറ്റുകൂട്ടും. വാര്ത്താസമ്മേളനത്തില്യുവകലാസാഹിതി പ്രസിഡന്റ് റോയ് ഐ വര്‍ഗീസ്,സെക്രട്ടറി രാകേഷ് മൈലപ്രത്ത്, പ്രോഗ്രാം ഡയരക്ടര്‍ ജാസിര്‍,കേരള സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് ആര്.ശങ്കര്‍ പങ്കെടുത്തു.