
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി’മൈ ചന്ദ്രിക’ പ്രചാരണ സംഗമം പ്രൗഡമായി
ദോഹ : ഖത്തര്‍ കെഎംസിസി മണലൂര്‍ മണ്ഡലം കമ്മിറ്റിയുടെ സ്നേഹ സുരക്ഷാ പദ്ധതി സീറോ ബാലന്‍സ് പ്ര്യഖ്യാപനം കെഎംസിസി ആസ്ഥാനത്ത് നടന്നു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ടി നാസര്‍,സംസ്ഥാന ട്രഷറര്‍ പിസ്എം ഹുസൈന് എന്നിവര്‍ക്ക് 100% പൂര്‍ത്തീകരിച്ച ലിസ്റ്റുകള്‍ മണ്ഡലം പ്രസിഡന്റ് എംസി ഹാഷിം കൈമാറി. 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 300ല്‍ പരം അംഗങ്ങളുടെ വരിസംഖ്യ പൂര്‍ത്തീകരിച്ചാണ് ‘100% സീറോ ബാലന്‍സ്’ ലിസ്റ്റില്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളും ഇടം നേടിയത്. മൂന്നു മാസത്തില്‍ അധികമായി പഞ്ചായത്ത് കമ്മിറ്റികളും കോര്‍ഡിനേറ്റര്‍മാരും നടത്തിയ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് നൂറു ശതമാനത്തിലെത്തിക്കാന്‍ സഹായിച്ചത്. ചടങ്ങ് സംസ്ഥാന ട്രഷറര്‍ പിസ്എം ഹുസൈന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹാശിം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യൂനസ് വാടാനപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. തൃശൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ടി നാസര്‍,മണ്ഡലം ട്രഷറര്‍ നൗഫല്‍ പാടൂര്‍, സെക്രട്ടറി ഷമീര്‍ കുട്ടോത്ത് പ്രസംഗിച്ചു.