
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
അജ്മാന് : സഊദിയിലെ ബയ്ത് അല്‍ ബറ്റര്ജി ഗ്രൂപ്പിന്റെ സ്ഥാപകനും സഊദി ജര്‍മന്‍ ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനുമായ സോബി ബാറ്റര്‍ജി അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയെ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോംപ്ലക്സുകള്‍, ആശുപത്രികള്‍,ഹെല്‍ത്ത് കെയര്‍ സെന്ററുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ ശ്രമത്തെ ശ്ലാഘിച്ച ബാറ്റര്‍ജി അജ്മാനിലെ ആരോഗ്യ മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.