യുഎഇ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്വീകരിച്ചു

അബുദാബി : യുഎഇയില്‍ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അല്‍ ഐന്‍,ഫുജൈറ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇവിടങ്ങളില്‍ താപനിലയും കുറയും. അബുദാബിയിലെ അബു അല്‍ അബ്യാദ് ദ്വീപ്,അല്‍ ഖുറം സ്ട്രീറ്റ്,അല്‍ ഷവാമേഖ് എന്നിവിടങ്ങളില്‍ ഞായറാഴ്ച ഉച്ചയോടെ നേരിയ മഴ ലഭിച്ചിരുന്നു. ഡ്രൈവര്‍മാര്‍ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.