
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : ഇ അഹമ്മദ് ഫൗണ്ടേഷന് 2025 ഫെബ്രവരി 8,9 തിയ്യതികളില്‍ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ യുഎഇതല പോസ്റ്റര്‍ പ്രകാശനം ദുബൈയില്‍ നടന്നു. ദുബൈ കെഎംസിസിയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് നിസാര്‍ സൈദ് പ്രകാശനം നിര്‍വഹിച്ചു. യുഎഇ കണ്ണൂര്‍ ജില്ലാ കെഎംസിസി കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ കെപിഎ സലാം,പിവി നാസര്‍, കോര്‍ഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ റയീസ് തലശ്ശേരി,റഹ്ദാദ് മൂഴിക്കര,എംഎ റഫീഖ് തലശ്ശേരി,ഷംസീര്‍ അലവില്‍,അലി ഉളിയില്‍,ഹംസ നടുവണ്ണൂര്‍,നബീല്‍ നാരങ്ങോളി പങ്കെടുത്തു.