
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
റിയാദ് : ഫ്യുച്ചര്‍ ഇന്‍ വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിന്റെ (എഫ്.ഐ.ഐ) എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിന് റിയാദ് ആതിഥ്യം വഹിക്കും. ആഗോള വെല്ലുവിളികളെ നേരിടുന്നതിന് പുതിയ തന്ത്രങ്ങള്‍ വികസിപ്പിക്കുകയെന്ന അജണ്ടയില്‍ ഈ മാസം 29 മുതല്‍ 31 വരെയാണ് റിയാദ് അന്താരഷ്ട്ര സമ്മേളനത്തിന് വേദിയാവുന്നത്. ‘അനന്തമായ ചക്രവാളങ്ങള്‍; ഇന്ന് നിക്ഷേപിക്കുക,നാളെയെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അയ്യായിരത്തിലധികം പ്രതിനിധികളും അഞ്ഞൂറ് പ്രഭാഷകരും പങ്കെടുക്കുമെന്ന് എഫ്.ഐ.ഐ സി.ഇ.ഒ റിച്ചാര്‍ഡ് അത്തിയാസ് റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിക്ഷേപം എങ്ങനെ സമ്പന്നവും സുസ്ഥിരവുമായ ഭാവിക്ക് ഉത്തേജകമായി വര്‍ത്തിക്കും എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സമ്മേളനം വേദിയാവും. ‘അനന്തമായ ചക്രവാളങ്ങള്‍’ എന്ന വിഷയം ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെ പരമ്പരാഗത പരിധിക്കപ്പുറം ചിന്തിക്കാനും ഭാവി സാധ്യതകളുമായി നിലവിലെ വെല്ലുവിളികളെ മറികടക്കാന്‍ കഴിയുന്ന നിക്ഷേപ അവസരങ്ങള്‍ കണ്ടെത്താനും സഹയകമാവും. ആഗോള നേതാക്കള്‍, സംരംഭകര്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമങ്ങള്‍, ധനകാര്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സുസ്ഥിരത, ഊര്‍ജം, ജിയോ ഇക്കണോമിക്സ്, സ്പേസ് തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗ്ദരും നയ രൂപീകരണ കര്‍ത്താക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുകയും അത് വഴി നൂതന ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനുമുള്ള വേദിയായി എഫ്.ഐ.ഐ മാറുമെന്നും അദ്ധേഹം പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയില് ആഫ്രിക്കയുടെ പങ്ക്, ബിസിനസ്സ്, സംഘടനാ ഘടനകള്‍, നിക്ഷേപ രീതികള്‍ എന്നിവയില്‍ സ്ത്രീകളുടെ നേതൃത്വം വര്‍ദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളും ത്രിദിന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. 2017 ലാണ് ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് വേണ്ടി ലാഭേച്ചയില്ലാത്ത സ്ഥാപനമായി സ ഊദി എഫ് ഐ ഐ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിച്ചത്. ലക്ഷ്യബോധമുള്ള ഇന്നിനെയും വാഗ്ദാന പ്രദമായ നാളെയെയും സൃഷ്ടിക്കാനുള്ള എഫ്.ഐ.ഐയുടെ ലക്ഷ്യത്തിലേക്കുള്ള മികച്ച ചുവടുവെപ്പായി മാറും ഈ സമ്മേളനം