
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദാബി : മലപ്പുറം ജില്ലാ കെഎംസിസി ‘മഹിതം മലപ്പുറം’ ഫെസ്റ്റ് സീസണ് രണ്ടില്‍ ഇന്ന് സാംസ്കാരിക സമ്മേളനം നടക്കും. വൈകുന്നേരം 6.30ന് നടക്കുന്ന സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍,പി.കെ നവാസ്,ഡോ. അനില്‍ മുഹമ്മദ് പങ്കെടുക്കും. പ്രമുഖ ബാന്‍ഡായ റാസ ബീഗത്തിന്റെ ഗസല്‍, കൊച്ചിന് കാര്‍ണിവല്‍ ടൈംസ് അവതരിപ്പിക്കുന്ന കോമഡി ആന്റ് ഡാന്‍സ് ഷോ,യുഎഇയിലെ പ്രശസ്തരായ പ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, എടരിക്കോട് ടീമിന്റെ കോല്‍ക്കളി എന്നിവയും നടക്കും. പങ്കെടുക്കുന്നവരില്‍ നിന്ന് നറുക്കെടുത്ത് വിജയിക്കുന്നവര്‍ക്ക് മിത്സുഭിഷി എക്സ്പാന്‍ഡര്‍ കാര്‍,ഹോണ്ട ആക്ടിവ,വിമാന ടിക്കറ്റ് അടക്കം 30ഓളം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.