
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
ദുബൈ: ഡെലിവറി ബൈക്കുകളോടും ബോയ്സിനോടും ഗുഡ്ബൈ പറയുന്ന കാലം വരുന്നു. ദുബൈ നഗരത്തില്‍ സാധനങ്ങള്‍ പടിവാതിലില്‍ എത്തിക്കാന്‍ ഡെലിവറി റോബോട്ടുകള്‍ ഒരുങ്ങുന്നു. ദുബൈ ഫ്യൂച്ചര്‍ ലാബ്സ്, ലൈവ് ഗ്ലോബല്‍ എന്നിവയുമായി സഹകരിച്ച് ഡെലിവറി റോബോട്ട് പൈലറ്റിന്റെ പരീക്ഷണം പ്രഖ്യാപിച്ചു. ദുബൈ ഫ്യൂച്ചര്‍ ലാബ്സ് വികസിപ്പിച്ച മൂന്ന് സ്വയംഭരണ ഓണ്‍ഡിമാന്‍ഡ് ഡെലിവറി റോബോട്ടുകള്‍ സുസ്ഥിര നഗര കമ്മ്യൂണിറ്റിയില്‍ ഈ മാസം ട്രയല്‍ ആരംഭിക്കും. ലൈവ് ഗ്ലോബല്‍ നല്കുന്ന ഒരു സ്മാര്‍ട്ട് ഇന്റര്‍ഫേസ് ഉപയോഗിച്ച് ഈ റോബോട്ടുകള്‍ പ്ലാസ ഏരിയയിലെ എല്ലാ റെസ്റ്റോറന്റുകളില്‍ നിന്നും ഷോപ്പുകളില്‍ നിന്നും താമസക്കാര്‍ക്ക് ഡെലിവറി സേവനങ്ങള്‍ നല്‍കും.
റസിഡന്‍ഷ്യല്‍ ക്ലസ്റ്ററുകള്ക്കുള്ളില് പൂര്‍ണ്ണമായും കാല്‍നടയാത്രയും കാറുകളും ഒഴിവാക്കിയുള്ള പരിഹാര മാര്‍ഗങ്ങളിലൂടെ സമൂഹത്തെ സജ്ജമാക്കാനുള്ള ശ്രമമാണ് ലക്ഷ്യമാക്കുന്നത്. ഇതിലൂടെ കാര്‍ബണ്‍ പുറന്തള്ളല്‍, കാത്തിരിപ്പ് സമയം എന്നിവ കുറക്കുകയും സുരക്ഷ, ശുചിത്വം, ചെലവ്, കാര്യക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയാണ് ലക്ഷ്യം. ദുബൈയിലെ ഗതാഗതം, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് മേഖലകളില്‍ റോബോട്ടിക്സ് സാങ്കേതികവിദ്യകളുടെ ഉപയോഗം സജീവമാക്കി ഗണ്യമായ പുരോഗതി കൈവരിക്കുകയുമാണ് പദ്ധതി സൂചിപ്പിക്കുന്നതെന്ന് ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷനിലെ ദുബൈ ഫ്യൂച്ചര്‍ ലാബ്സ് ഡയറക്ടര്‍ ഖലീഫ അല്‍ ഖമ പറഞ്ഞു. ദുബൈ നഗരം നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നന്നു. ഇതിനായി സാങ്കേതികവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള നഗരത്തിന്റെ പ്രതിബദ്ധത ഈ സംരംഭം അടിവരയിടുന്നു. 30 മിനിറ്റില്‍ താഴെയുള്ള സമയപരിധിക്കുള്ളില്‍ ഉല്പന്നങ്ങള് ഡെലിവറി ചെയ്യുന്ന രീതിയിലാണ് ഈ നൂതന റോബോട്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യാത്രക്കിടയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തിരിച്ചറിയാന്‍ ഇവക്ക് കഴിയും. ചുറ്റുപാടുകള്‍ സുരക്ഷിതമായും കാര്യക്ഷമമായും മനസ്സിലാക്കാന്‍ പൂര്‍ണ്ണമായും സജ്ജമാണ്.