
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : യുഎഇയിലെ വിദ്യാര്‍ഥികള്‍ക്കായി ടാല്‍റോപിന്റെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി പ്ലാറ്റ്ഫോമായ സ്റ്റെയ്പ് റോബോട്ടിക്സ് വര്‍ക്ഷോപ്പ്’ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9.30 മുതല്‍ 4 മണി വരെ ദുബൈ അല്‍ ഖിസൈസ് ഒന്നിലെ അല്‍ ബുസ്താന്‍ സെന്റര്‍ ആന്റ് റെസിഡന്‍സിലാണ് പരിപാടി. ടെക്നോളജി ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയായി മാറിയ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ അറിവ് നേടുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിനാണ് ശില്പശാല. അഞ്ചു മുതല്‍ 10 വരെയുള്ള കുട്ടികള്‍ക്കാണ് വര്‍ക്ഷോപ്പില്‍ പങ്കെടുക്കാനുള്ള അവസരം. ലോകത്ത് മാറിവരുന്ന ടെക്നോളജികള്‍ പരിചയപ്പെടാനും ആ മാറ്റത്തിനനുസൃതമായി പുതിയ അറിവ് വിദ്യാര്‍ത്ഥികള്‍ക്ക് പകരുന്നതിനും ടാല്‍റോപിന്റെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി പ്ലാറ്റ്ഫോമായ സ്റ്റെയ്പിന്റെ ഇത്തരം വര്‍ക്ഷോപ്പ് ഗുണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക മേഖലയിലെ വെല്ലുവിളികള്‍ നേരിടാനും സോഫ്റ്റ് സ്കില്ലുകള്‍ മെച്ചപ്പെടുത്താനും വര്‍ക്ഷോപ്പിലൂടെ സാധിക്കും. സീറ്റുകള്‍ പരിമിതമായതിനാല്‍ ആദ്യം ബുക്ക് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പങ്കെടുക്കാനുള്ള അവസരം. ഏകദിന വര്‍ക്ഷോപ്പിന് പുറമെ 14 ദിവസത്തേക്ക് ഓണ്‍ലൈന്‍ സപ്പോര്‍ട്ടും സ്റ്റെയ്പ് ഉറപ്പ് നല്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0542795070, 0542795080 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.