
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ: ദുബൈ കസ്റ്റംസ് മേധാവിയായി അഞ്ച് പതിറ്റാണ്ടിലധികം സേവനമനുഷ്ഠിച്ച തിരുവനന്തപുരം പെരുംകുഴി സ്വദേശി കാസിം പിള്ള അന്തരിച്ചു. ദുബൈ സിലിക്കന്‍ ഒയാസീസിലെ വസതിയില്‍ വിശ്രമജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന് 81 വയസ്സായിരന്നു. ദുബൈ കസ്റ്റംസിന്റെ പുരോഗതിക്ക് വേണ്ടി കാസിം പിള്ള നല്കിയ സേവനം മാനിച്ചാണ് ദുബൈ ഭരണാധികാരി നേരിട്ട് യുഎഇ പൗരത്വം നല്‍കിയത്. ജോലിയില്‍ നിന്നും വിരമിച്ച ശേഷവും കസ്റ്റംസിന്റെ ഉപദേശകനായി സേവനമനുഷ്ഠിച്ചു. ഖബറടക്കം ദുബൈയില്‍ നടത്തി. ഭാര്യ: സാലിഹത്ത്. മക്കള്‍: സൈറ (ഇന്തോനേഷ്യ), സൈമ (ന്യൂസിലാന്റ്), ഡോ.സുഹൈല്‍ (യുഎസ്).