
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ : യു എ ഇ യില്‍ പുതുതായി പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിക്കാന്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുമെന്ന് ഐസിപി അറിയിച്ചു. അപേക്ഷകള്‍ തരം തിരിക്കുന്നതിനും നിയമ ലംഘനം അനുസരിച്ചു വേര്‍തിരിക്കുന്നതിനുമാണ് എഐ സഹായം ഉപയോഗിക്കുക. ഉദ്യോഗസ്ഥ, ഭരണനിര്‍വഹണ രംഗത്തെ കാലതാമസം ഒഴിവാക്കാനും പൊതുമാപ്പ് നടപടികള്‍ ലളിതമാക്കാനും എഐ സാങ്കേതിക സഹായം പ്രയോജനപ്പെടുമെന്നു ഐസിപി ആക്ടിങ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സുഹൈല്‍ ജുമാ അല്‍ ഖൈലി പറഞ്ഞു. സെപ്റ്റംബര്‍ 1 മുതലാണ് പൊതുമാപ്പ്. വിസ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തുടരുന്നവര്‍ക്ക് പിഴയോ മറ്റു നിയമനടപടിയോ ഇല്ലാതെ വിസയിലേക്ക് മാറാനോ രാജ്യം വിടാനോ അനുമതി നല്‍കുന്നതാണ് പൊതുമാപ്പ്. ഇതിനായി രണ്ട് മാസത്തെ ഇളവാണ് അനുവദിച്ചിരിക്കുന്നത്.