
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : മെലീഹയിലെ പുതിയ ഡയറി ഫാമിലേക്കായി 1300 ഡാനിഷ് പശുക്കളെക്കൂടി എത്തിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ മലീഹയില്‍ ഉത്പാദനമാരംഭിച്ച മലീഹ പാല് വിപണിയില്‍ തരംഗമായതോടെയാണ് ഫാമിലേക്ക് കൂടുതല്‍ പശുക്കളെ കൂടി ഇറക്കുമതി ചെയ്തത്. ഡെന്മാര്ക്കില്നിന്ന് 1300 പശുക്കളെ ശനിയാഴ്ച വൈകീട്ടോടെ വിമാനത്തില്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാന ത്താവളത്തിലെത്തിച്ചു. മലീഹ ഗോതമ്പ് പാടത്തോടനുബന്ധിച്ച് തുടങ്ങിയ മലീഹ പാല് നിലവില്‍ ഏകദേശം 4,000 ലിറ്ററാണ് പ്രതിദിനം വിറ്റഴിക്കുന്നത്. 2025നു മുമ്പ് തൈര് അടക്കമുള്ള പാല് ഉല്പന്നങ്ങളുടെ ഉല്പാദനം വിപുലീകരിക്കുകയും ശുദ്ധവും മായം കലരാത്തതുമായ പാല് ഉറപ്പാക്കുകയുമാണ് മലീഹ ഡെയറി ഫാമിന്റെ ലക്ഷ്യം. 2025ന്റെ അവസാനത്തോടെ ഫാമിലെ പശുക്കളുടെ എണ്ണം 8,000 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്.