
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
ദുബൈ: യുഎഇയിലെ ദുരന്തനിവാരണ സേനയ്ക്ക് കരുത്തു പകര്‍ന്നു കൊണ്ട് 18 വനിതകള്‍ ടീമില്‍ എത്തി. യുഎഇയിലെ വനിതാശാക്തീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണിത്. കരയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വനിതകളെ നിയോഗിക്കുന്നത് ഇത് ആദ്യമാണ്. ആദ്യ വനിതാ ലാന്‍ഡ് റെസ്ക്യൂ ടീമിന് ദുബൈ പോലീസ് വലിയ വരവേല്പാണ് നല്‍കിയത്. കഠിന പരിശീലനത്തിലൂടെ ബിരുദം പൂര്‍ത്തിയാക്കി നോണ്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരായി ഇവര്‍ ജോലിയില്‍ പ്രവേശിച്ചു. മികച്ച രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കി നോണ്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാരായി ചുമതലയേറ്റ 18 വനിതകളെയും ദുബൈ പോലീസ് ആദരിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ വനിതാ സംഘത്തെ ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ദുബൈ പോലീസ് വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയില്‍ സ്വദേശി വനിതകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് ദുബൈ പോലീസ് മേധാവി ലഫ്. ജനറല്‍ ഖലീഫ അല്‍ മര്‍റി പറഞ്ഞു.