
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : സായിദ് സിറ്റിയില്‍ പുതിയ മൂന്ന് അത്യാധുനിക സ്കൂളുകള്‍ തുറന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസിന്റെ നേതൃത്വത്തില്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പൂര്‍ത്തീകരിക്കുന്ന ആദ്യ പദ്ധതിയാണിത്. സ്കൂളുകളില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് 5,360 വിദ്യാര്‍ത്ഥികളെ ചേര്‍ക്കും. 81,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ സ്കൂളുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് നോളജ് (എഡിഇകെ)യുടെയും ബെസിക്സിന്റെയും ബെല്ലിനറി ഗ്രൂപ്പിന്റെയും നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ സ്കൂളുകള്‍ അത്യാധുനിക സാങ്കേതിക വിദ്യകളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ സര്‍ഗ്ഗാത്മകവും വിദ്യാഭ്യാസപരവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത വിദ്യാഭ്യാസ ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അണ്ടര്‍ സെക്രട്ടറി മുബാറക് ഹമദ് അല്‍ മുഹൈരി, അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ ബദര്‍ സലിം സുല്‍ത്താന്‍ അല്‍ ഒലാമ, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് പുതിയ സ്കൂളുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി വിദ്യാര്‍ത്ഥികളുടെ പാര്‍പ്പിടത്തിനായി ലോകോത്തര സൗകര്യങ്ങളുടെ വികസനം ഉള്‍പ്പെടെയുള്ള മറ്റ് പൊതുസ്വകാര്യ മേഖല പങ്കാളിത്തവുമുണ്ട്. എമിറേറ്റിലെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും അബുദാബി എമിറേറ്റില്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ധനസഹായം നല്‍കാനും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനുമാണ് സായിദ് സിറ്റി സ്കൂള്‍ പദ്ധതി ലക്ഷ്യമിടുന്നത്.
രൂപകല്‍പ്പന, ധനസഹായം, നിര്‍മ്മാണം എന്നിവയില്‍ സ്വകാര്യമേഖലയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെ, സാധ്യമായ പരമാവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന ലോകോത്തര വിദ്യാഭ്യാസ സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞുവെന്ന് എഡിഐഒയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ട്ണര്‍ഷിപ്പ് ആക്ടിംഗ് ഹെഡ് യാസിര്‍ അല്‍ നുഐമി പറഞ്ഞു. അബുദാബി എമിറേറ്റിലെ സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നേട്ടങ്ങള്‍ക്കും സ്വകാര്യ മേഖല പങ്കാളികള്‍ക്ക് അവസരങ്ങള്‍ നല്കുന്നതിനാല് ഈ പദ്ധതിയുടെ വിജയം പൊതുസ്വകാര്യ മേഖലകള്‍ തമ്മിലുള്ള കൂടുതല്‍ സഹകരണത്തിന് വഴിയൊരുക്കുന്നു.