
സഊദിയില് വാഹനപകടത്തില് മലയാളി ഉള്പ്പെടെ 4 പേര് മരിച്ചു
കൊച്ചി : കുണ്ടന്നൂരിൽ സ്കൂൾ ബസിനു തീ പിടിച്ചു. ജംക്ഷനിലെ എസ്എച്ച് സ്കൂളിന്റെ ബസിനാണു തീ പടർന്നണ്ണുപിടിച്ചത്. അപകട സമയത്തു ബസിനകത്തു കുട്ടികളാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ വൻ ദുരന്തമാണു ഒഴിവായത്.
രാവിലെ സ്കൂളിലേക്കു കുട്ടികളെ എടുക്കാൻ പോകുമ്പോഴായിരുന്നു സംഭവം നടന്നത്. ബസിൽനിന്നു പുക ഉയരുന്നതു ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പുറത്തിറങ്ങി നോക്കുമ്പോൾ തീ പടർന്നുകഴിഞ്ഞിരുന്നു. അതു വഴി അപ്പോൾ കടന്നുപോയ കുടിവെള്ള ടാങ്കറിൽനിന്നു ബസിലേക്കു വെള്ളമൊഴിച്ചു തീ അണക്കാനുള്ള ശ്രമം നടത്തി. പിന്നീട് അഗ്നിശമനസേനയെത്തിയാണു തീ നിയന്ത്രണവിധേയമാക്കിയത്. ബസ് മുഴുവനായും കത്തിനശിച്ചു.