
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
റിയാദ് /ഫറോക്ക് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹിം താമസിയാതെ ജയിൽ മോചിതനാകും. കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം മാപ്പു നൽകിയതിനെ തുടർന്നാണ് മോചനം. ദയാധനം സ്വീകരിച്ചു് മാപ്പു നല്കാൻ തയ്യാറാണെന്ന് കുടുംബം കോടതിയെ രേഖാമൂലം അറിയിച്ചു.
കൊല്ലപ്പെട്ട അനസ് അൽ ശഹ്റിയുടെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യൻ റിയാൽ നേരത്തെ തന്നെ കോടതിക്ക് കൈമാറിയിരുന്നു. മാപ്പു നൽകിയുള്ള കുടുംബത്തിന്റെ സമ്മതപത്രം താമസിയാതെ റിയാദ് കോടതി റിയാദ് ഗവർണറേറ്റിന് കൈമാറും, തുടർന്ന് ജയിൽ മോചിതനാകുന്ന റഹിമിനെ റിയാദ് വിമാനത്താവളം വഴി നാട്ടിലേക്കു അയക്കും.