
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ കോട്ടക്കല്‍ നഗരസഭാ മുന്‍ ചെയര്‍മാനും കോട്ടക്കല്‍ മുനിസിപ്പല്‍ മുസ്്ലിംലീഗ് പ്രസിഡന്റുമായ കെ.കെ നാസറിന് അബുദാബി കോട്ടക്കല്‍ മുനിസിപ്പല്‍ കെഎംസിസി സ്വീകരണം നല്കി. ‘കോട്ടക്കല്‍ മീറ്റ്’24 എന്ന പരിപാടിയില്‍ മുനിസിപ്പാലിറ്റിയിലെ വികസനവും കാഴ്ചപ്പാടും എന്ന വിഷയത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. മുസഫ ഷെഫ് ലത കിച്ചണ്‍ റെസ്റ്റാറന്റില്‍ നടന്ന പരിപാടി കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി ഷാഹിദ് ബിന്‍ മുഹമ്മദ് ചെമ്മുക്കന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കെഎംസിസി പ്രസിഡന്റ് അനീസ് ചെരട അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സഫീര്‍ വില്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുസ്തഫ ഉള്ളാടശ്ശേരി നന്ദിയും പറഞ്ഞു.
ജില്ലാ കെഎംസിസിയുടെ റഹ്മ പദ്ധതിയിലൂടെ നിരവധി പ്രവാസികള്‍ക്ക് തണലൊരുക്കിയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ജില്ലാ സെക്രട്ടറി ഷാഹിദ് ബിന്‍ മൊഹമ്മദിന് കെ.കെ നാസര്‍ ഉപഹാരം നല്കി.
അബുദാബി ഖലീഫ യൂണിവേഴ്സിറ്റിയില്‍ നിന്നും ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയ ഡോ.അംന സംജീതിനും ജില്ലാ കെഎംസിസിയുടെ റഹ്മ പദ്ധതിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഷാഹിദ്, അലി,അനീസ്,ഷഫീര്‍,മുസ്തഫ,റഷീദ് കരിമ്പനക്കല്‍ എന്നിവര്‍ക്കും ആദരം നല്കി. ജില്ലാ വൈസ് പ്രസിഡന്റ് മുജീബ് കൂത്തുമാടന്‍,അബുദാബി കോട്ടക്കല്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് റാഷിദ് തൊഴലില്‍,ജനറല്‍ സെക്രട്ടറി ഇബ്രാഹീംകുട്ടി വട്ടപ്പാറ,ദുബൈ കെഎംസിസി മണ്ഡലം ഭാരവാഹികളായ അലി കോട്ടക്കല്‍,റാഷിദ് കെ.കെ., അബുദാബി കെഎംസിസി മണ്ഡലം ഭാരവാഹികളായ ഹമീദ് കോട്ടൂര്‍,സബീല്‍ പരവക്കല്‍,അലി കോട്ടക്കല്‍,ദുബൈ കോട്ടക്കല്‍ മുനിസിപ്പല്‍ പ്രസിഡന്റ് മുസ്തഫ പുളിക്കല്‍,അസീസ് മുക്രി,കെകെ നാദിര്‍,വനിതാ കെഎംസിസി ഭാരവാഹികളായ ഹഫ്സത്ത്,നസ്മിജ ഇബ്രാഹിം,മുനിസിപ്പല്‍ ഭാരവാഹികള്‍ പ്രസംഗിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി അഷ്റഫ് അമരിയില്‍ വികസന രേഖ അവതരിപ്പിച്ചു. മഹിതം മലപ്പുറം ഫെസ്റ്റ് പ്രചാരണ പോസ്റ്റര്‍ പ്രകാശനവും നടന്നു.