
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
തനിക്കെതിരെ ആരോപണമുന്നയിച്ച വ്യക്തിക്കു പിന്നില്‍ ബാഹ്യശക്തികളെന്ന് എഡി ജി പി എം. എആര്‍ അജിത്കുമാര്‍. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് തീവ്രവാദ,സ്വര്‍ണക്കടത്ത് കേന്ദ്രങ്ങളുമായി ബന്ധമെന്നുമുണ്ട്. ഇവരെ സംരക്ഷിക്കാനാണ് തനിക്കെതിരെ ആരോപണങ്ങളുമായി നീങ്ങുന്നത്. ഇവര്‍ ആരെന്ന് ഡിജിപി കണ്ടത്തട്ടെ. ഇക്കാര്യങ്ങളില്‍ രേഖാമൂലം മറുപടി നല്കാന് തനിക്ക് അവസരം നല്‍കണമെന്നും അജിത്കുമാര്‍ ആവശ്യപ്പെട്ടു. തന്റെ മൊഴി രേഖപ്പെടുത്തുന്ന പൊലീസ് സംഘത്തിനു മുമ്പിലാണ് എഡിജിപി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മൂന്നര മണിക്കൂര്‍ നേരമാണ് പൊലീസ് സംഘം എഡിജിപിയുടെ മൊഴിയെടുത്തത്. അതേസമയം എഡിജിപിയുടെ ആരോപണത്തിനു പിന്നാലെ അദ്ദേഹത്തിനെതിരെ പുതിയ ചില ആരോപണങ്ങളുമായി പി.വി അന്‍വര്‍ എം.എല്‍.എയും രംഗത്തെത്തിയിട്ടുണ്ട്.