
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : അലിഫ് മീഡിയ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ ‘അലിഫ് കി രാത്ത്’ സംഘടിപ്പിച്ചു. കെപി ഗ്രൂപ്പ് സ്ഥാപകന്‍ കെപി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നടന് മനോജ് കെ ജയന് മുഖ്യാതിഥിയായി. അദ്ദേഹം പാട്ടുപാടി ആസ്വാദക്കരെ കയ്യിലെടുത്തു. മുഹമ്മദ് അലി (അലിഫ് മീഡിയ),നസീര്‍ പെരുമ്പാവൂര്‍ (ഡയരക്ടര്‍),സിറാജ് പൊന്നാനി(കോര്‍ഡിനേറ്റര്‍),ഷൗക്കത്ത് വാണിമേല്‍(കോര്‍ഡിനേറ്റര്‍),സലിം ചിറക്കല്‍(പ്രസിഡന്റ്,അബുദാബി മലയാളി സമാജം),ഷരീഫ് (ഹാപ്പി ബേബി മൊബൈല്‍സ്),ഇസ്മായില്‍ (തബക്ക്) പ്രസംഗിച്ചു. യുഎഇയിലെ വിത്യസ്ത മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള പുരസ്കാരം മനോജ് കെ ജയന് സമ്മാനിച്ചു.
തുടര്‍ന്നു കണ്ണൂര്‍ ഷെരീഫ്,ആസിഫ് കാപ്പാട്, ഫാസിലാ ബാനു നിയാസ് ഇ കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറി. അസീസ് കാളിയാടന്‍,സിനി ജോസഫ്(പൊതു പ്രവര്‍ത്തനം), എന്‍.എം അബൂബക്കര്‍(പത്രപ്രവര്‍ത്തനം),ഷിജിന കണ്ണന്‍ദാസ്(ദൃശ്യ മാധ്യമം),സജീവ് എവെര്സേഫ്(ജീവ കാരുണ്യം), ഡോ.ഷാസിയ അ ന്‍സാര്‍ (ആരോഗ്യം), ഡോ.ഹസീനാ ബീഗം(അധ്യാപനം),വര്‍ഷാ തിരുമലേഷ്(കല),എംഎ ഹക്കീം(അയോധന കല),അമീന് മന്നന്(സോഷ്യല്‍ മീഡിയ) എന്നിവരെയാണ് ആദരിച്ചത്.