
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
കോവളത്ത് ആര്‍എസ്എസ് നേതാവ് റാംമാധവുമായും തൃശൂരില്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയതിന്റെ സ്പെഷ്യ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പിണറായി സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. റാം മാധവുമായുള്ള കൂടിക്കാഴ്ച പുറത്തുവിട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളില്‍ മറുപടി തേടിയ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ചിരിച്ചുതള്ളുകയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ‘അജിത്കുമാര്‍ എവിടെയെങ്കിലും പോയതിന് നമ്മളെങ്ങനെയാ ഉത്തരവാദികളാവുക’ എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുചോദ്യം.