
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാര്‍ജ : ജിസിസി ഗോള്‍ഡ് ഹില്‍ അറബ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റും ഫാമിലി മീറ്റും സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി പൊലീസ് ബോധവത്കരണവും സംഘടിപ്പിച്ചു. ഗോള്‍ഡ് ഹില്‍ ഹദ്ദാദ് ജിസിസി പ്രസിഡന്റ് അമീര്‍ മസ്താന് അധ്യക്ഷനായി. ദുബൈ പോലീസിലെ മേജര്‍ ഒമര്‍ മുഹമ്മദ് സുബൈര്‍ അല്‍ മര്‍സൂക്കി ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ ഹത്ബൂര്,നാസര്‍ അല്‍ ഖാസി, അഹമ്മദ് ബിന്‍ സബൂത്ത്,ക്യാപ്റ്റന്‍ ഖാലിദ് അല്‍ ഫലാസി,ലെഫ്റ്റനന്റ് മുഹമ്മദ് സയീദ്,ഒമര്‍ മുസ്്ലിം (ആര്‍ടിഎ),ക്യാപ്റ്റന്‍ അഹമ്മദ് സാലം(ദുബൈ പൊലീസ് പോസിറ്റീവ് സ്പിരിറ്റ്),ഷാഹുല്‍ തങ്ങള്‍ നാസര്‍ എംകോ,ജലീല്‍ മെട്രോ,അറഫാത്ത് ഷാര്‍ജ,ഖാലിദ് ഹോണ്ടസ,ലത്തീഫ് ചക്രവര്‍ത്തി,ഷനാഫ് അലവി പങ്കെടുത്തു. ജനറല്‍ സെക്രട്ടറി മനാഫ് കുന്നില്‍ സ്വാഗതവും മന്‍സൂര്‍ നന്ദിയും പറഞ്ഞു. ഗോള്‍ഡ് ഹില്‍ ഫുട്ബോള്‍ പ്രീമിയര്‍ ലീഗില്‍ ഫൈറ്റേഴ്സ് എഫ്സി ജേതാക്കളായി. ഫൈനലില്‍ അലവിയന്സിനെയാണ് ഫൈറ്റേഴ്സ് എഫ്സി പരാജയപ്പെടുത്തിയത്.