
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
മുന്നാമത്തെ വനിത മുഖ്യമന്ത്രി ; ഡല്‍ഹി ഇനി അതിഷി മർലേന നയിക്കും
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേനയെ പ്രഖ്യാപിച്ചു .എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള് രാജി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അതിഷി മർലേനയെ ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് .
എ. എ. പി എം. എല്‍.എ മാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
ഡല്‍ഹിക്ക് മൂന്നാമത്തെ വനിത മുഖ്യമന്ത്രിയെയാണ് ലഭിക്കുന്നത്. കെജ്രിവാളിാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. കെജ്രിവാളിന്റെ പിൻഗാമിയായി ഏറ്റവും കൂടുതല്‍ ഉയർന്നു കേട്ട പേര് അതിഷിയുടെതായിരുന്നു. മദ്യനയക്കേസില്‍ കെജ്രിവാള് ജയിലില്‍ കഴിഞ്ഞപ്പോള്‍ അതിഷിയായിരുന്നു പാർട്ടിയെയും സർക്കാറിനെയും നയിച്ചത്.
ഇന്ന് വൈകീട്ട് കെജ്രിവാള് ഗവർണർ വി.കെ. സക്സേനക്ക് രാജിക്കത്ത് കൈമാറുന്നതോടെ അതിഷി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും.