
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അുബദാബി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ലക്ഷ്യമിട്ട് നടത്തിയ വെടിവയ്പില്‍ ഒരാളുടെ മരണത്തിനും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ സംഭവത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് അപലപിച്ചു. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനോടും പെന്‍സില്‍വാനിയ സംഭവത്തില്‍ നാശനഷ്ടം സംഭവിച്ചവരോടും ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും യുഎഇ ശക്തമായി അപലപിക്കുന്നു-സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ ശൈഖ് മുഹമ്മദ് പറഞ്ഞു. പെന്‍സില്‍വാനിയയിലെ ബട്ലറില് തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് ഡൊണള്‍ഡ് ട്രംപിനെതിരെ വെടിവെപ്പുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച ഒരു പ്രചാരണ റാലിക്കിടെ ഡൊണാള്‍ഡ് ട്രംപിന്റെ ചെവിയിലാണ് വെടിയേറ്റത്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ മുഖത്തേക്ക് രക്തം തെറിച്ചു. ഉടന്‍ തന്നെ സുരക്ഷാ ഭടന്മാര് അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയുമുണ്ടായി. യുഎഇ വിദേശകാര്യ മന്ത്രാലയം ദാരുണമായ സംഭവത്തില്‍ ആത്മാര്‍ത്ഥമായ ദു:ഖം രേഖപ്പെടുത്തി. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും യുഎസിലെ സര്‍ക്കാരിനോടും ജനങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും പൂര്‍ണ്ണവും വേഗത്തിലുള്ളതുമായ വീണ്ടെടുക്കലിന് കഴിയട്ടെയെന്നും ആശംസിച്ചു.