
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : അബുദാബി കെഎംസിസി അഴീക്കോട് മണ്ഡലം കമ്മറ്റിയുടെ കായിക വിഭാഗം സ്പോര്‍ട്ടിങ് അഴീക്കോട് ദഹര്‍ ടൂര്‍സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഴീക്കോട് സോക്കര്‍ ചാമ്പ്യന്‍സ് സീസണ് 2 ഈ മാസം 16 ന് അബുദാബി 321 സ്പോര്‍ട്സ് സ്റ്റേഡിയം ഹുദൈരിയാത്തില്‍ നടക്കും. യുഎഇയിലെ 16 ടീമുകള്‍ മാറ്റുരക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിന് പുറമെ,അണ്ടര്‍ 14 ഫുട്ബോള്‍ മത്സരം,പുഡ്ഡിങ് കോമ്പറ്റീഷന്, കാലിഗ്രഫി,ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവയും നടക്കും. പരിപാടിയുടെ ലോഗോ പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി നിര്‍വഹിച്ചു. അബൂദാബി കെഎംസിസി സംസ്ഥാന സെക്രട്ടറി ഇ.ടി മുഹമ്മദ് സുനീര്‍,ജില്ലാ സെക്രട്ടറി ആഷിഖ്,കെഎം,മണ്ഡലം നേതാക്കളായ സക്കീര്‍ കൈപ്രത്ത്,സവാദ് നാറാത്ത്,ഫാറൂഖ് പുഴാതി,മുഹമ്മദലി സിഎച്ച്, ഹാരീഫ് എംകെ,സജീര്‍ എംകെപി,അബ്ദുല്ല എംവി,സിബി റാസിക്,നൗഷാദ് കുട്ടി,സുഹൈല്‍ കല്ലയ്ക്കല്‍,ഇബ്രാഹിം വളപട്ടണം,ജാസിബ് അലവില്‍,ശംസു പുഴാതി തുടങ്ങിയവര്‍ പങ്കെടുത്തു.