
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ദുബൈ : കെഎംസിസി തൃശൂര്‍ ജില്ലാ വനിതാ വിങ് ബ്രസ്റ്റ് കാന്‍സര്‍ അവയര്‍നസ് ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ്് റസിയ ഷമീര്‍ അധ്യക്ഷയായി. മുസ്ലിംലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ്് സിഎ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ കമ്മിറ്റി സെക്രട്ടറി നെബൂ ഹംസ മുഖ്യ പ്രഭാഷണം നടത്തി. ഡോ. മെഹനാസ് അബ്ദുല്ല (ഗൈനക്കോളജിസ്റ്റ് ആസ്റ്റര്‍) ക്ലാസെടുത്തു. കാന്‍സറിനെ അതിജീവിച്ച പ്രമി മാത്യു ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു. മെഡിക്കല്‍ ചെക്കപ്പും സ്ക്രീനിങ് സംവിധാനവും പങ്കെടുത്തവര്‍ക്ക് ഉപകാരമായി. ഡോ.മെഹനാസ് അബ്ദുല്ലക്കും പ്രമി മാത്യുവിനും വനിതാ കമ്മിറ്റി ഉപഹാരം നല്കി. റംല കരീം,മറിയം ജാബിര്‍,നിസ നൗഷാദ്,ഫാസില ഷാജഹാന്,റിസ്മ ഗഫൂര്‍, മിന്നത്ത് കോയമോന്,ആയിശ ഷറഫുദ്ദീന് നേതൃത്വം നല്കി. വനിതാ വിങ് ജില്ലാ ജനറല്‍ സെക്രട്ടറി ഷഫ്ന നബീല്‍ സ്വഗതവും അബീനാ സിറാജ് നന്ദിയും പറഞ്ഞു.