
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : കെഎംസിസി വനിതാ വിങ് ‘പിങ്ക് മന്ത്’ കാമ്പയിന് ആചരണത്തിന്റെ ഭാഗമായി ബ്രസ്റ്റ് കാന്‍സര്‍ ബോധവത്കരണ സെമിനാറും ക്ലാസുകളും നടത്തി. ആസ്റ്റര്‍ ഗ്രൂപ്പുമായി സഹകരിച്ചു മുഹൈസിന ആസ്റ്റര്‍ ഹോസ്പിറ്റലില്‍ നടത്തിയ പരിപാടിയില്‍ വ്യത്യസ്ത വിഷയങ്ങളില്‍ ഡോ.റബീല(ഗൈനക്കോളജി സ്പെഷ്യലിസ്റ്റ്),ഡോ.അനീസ അന്‍സാര്‍(ഇന്‍ടി സ്പെഷ്യലിസ്റ്റ് സര്ജന്) എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. കാന്‍സര്‍ എന്നത് സമകാലീന ലോകത്തു ഭീതി വിതക്കുന്ന രോഗമാണെങ്കിലും മുന്‍കൂട്ടിയുള്ള കണ്ടെത്തല്‍ ചികിത്സയും ജീവിതവും എളുപ്പമാക്കുമെന്നു ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഇഎന്‍ടി,അലര്‍ജി എന്നീ വിഷയങ്ങളെ കുറിച്ചുള്ള ചോദ്യോത്തര സെഷന് നടന്നു. ദുബൈ കെഎംസിസി വനിതാ വിങ് പ്രസിഡന്റ് സഫിയ മൊയ്ദീന് അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി രക്ഷാധികാരി ശംസുന്നീസ ശംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റീന സലിം സ്വാഗതവും ട്രഷറര്‍ നജ്മ സാജിദ് നന്ദിയും പറഞ്ഞു. ദുബൈ കെഎംസിസിക്കു വേണ്ടി ആസ്റ്റര്‍ ഗ്രൂപ്പ് സജ്ജമാക്കിയ സൗജന്യ ബ്രെസ്റ്റ് കാന്‍സര്‍ സ്ക്രീനിങ് ടെസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം ഡോ.റബീല, വനിതാവിങ് രക്ഷാധികാരി നസീമ അസ്്ലമിന് കൂപ്പണ്‍ നല്കി നിര്‍വഹിച്ചു. സമാപന സംഗമത്തില്‍ ആസ്റ്റര്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സിറാജ് മുസ്തഫ,മാനേജര്‍മാരായ റിയാസ് രതീഷ്,സീനിയര്‍ എക്സിക്യൂട്ടീവ് നജഫ്,നേഴ്സിങ് ഓഫീസര്‍ സില, തൃശൂര്‍ ജില്ലാ വിമന്‍സ് വിങ് പ്രസിഡന്റ് റസിയ ഷമീര്‍,നസീമ അസ്ലം പ്രസംഗിച്ചു. റിയാനാ സലാം കോഓര്‍ഡിനേറ്ററായിരുന്നു. റാബിയ സത്താര്‍,ആയിഷ മുഹമ്മദ്,സുഹറാബി മനാഫ്,ഹയറുന്നിസ,തസ്നീം ,കമറുന്നിസ,ലൈല കബീര്‍,സഫിയ അഷ്റഫ്,സകീന മൊയ്ദീന്,സജിത ഫൈസല്‍,സജ്ന അസീസ്,സുലൈഖ,റഫീന അഹ്മദ്,റസീന റഷീദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.