
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
ദുബൈ: വാഹനമോടിക്കുന്നതില്‍ അശ്രദ്ധ കാണിച്ചതിന് ദുബൈയില്‍ ഈ വര്‍ഷം ഇതുവരെ 20,000 പേര്‍ക്ക് പിഴ ചുമത്തിയതായി നാഷണല്‍ സമ്മര്‍ റോഡ് സീരിസ് വിലയിരുത്തി. ഇതോടെ ഡ്രൈവര്‍മാര്‍ കൂടുതല്‍ ശ്രദ്ധാലുക്കളായതായി കാണപ്പെട്ടു. 2023ല്‍ ഡ്രൈവര്‍മാര്‍ക്ക് 54,706 പിഴകള്‍ നല്കി. പ്രധാനമായും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചതിന്, മാത്രമല്ല ഭക്ഷണം കഴിക്കുന്നതിനും വായിക്കുന്നതിനും തലയില്‍ സ്കാര്‍ഫുകള്‍ ക്രമീകരിക്കുന്നതിനും മേക്കപ്പ് പുരട്ടുന്നതിനുമായിരുന്നു പിഴ. ഡ്രൈവിംഗില്‍ അശ്രദ്ധ കാണിച്ചാല്‍ 800 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സിന് നാല് ബ്ലാക്ക് പോയിന്റുകളും ബാധകമാകും. മൊത്തം 24 പോയിന്റുകള്‍ ഒരു വര്‍ഷത്തേക്ക് റോഡില്‍ അയോഗ്യരാക്കുന്നതിനും വാഹനം കണ്ടുകെട്ടുന്നതിനും കാരണമാകും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2023ല്‍ യുഎഇ അപകടങ്ങള്‍ വര്‍ധിച്ചപ്പോള്‍, മരണങ്ങളുടെയും ഗുരുതരമായ പരിക്കുകളുടെയും എണ്ണം കുറഞ്ഞു. അപകടങ്ങളില്‍ അധികവും തലയ്ക്ക് സാരമായ പരിക്കുകള്‍ മുതല്‍ നെഞ്ചിലും വയറിലും കൈകാലുകളിലും സംഭവിക്കുന്ന ഒന്നിലധികം ആഘാതങ്ങള്‍ വരെയാണ്. റോഡ് സുരക്ഷയെക്കുറിച്ചുള്ള ദേശീയ സമ്മര്‍ സീരീസിന്റെ ഭാഗമായി, വിദഗ്ധര്‍ ഏറ്റവും വലിയ മോട്ടോര്‍വേ അപകടസാധ്യതകളും അടിയന്തര ട്രോമ കെയര്‍ മെച്ചപ്പെടുത്തുന്നതിനായി ആശുപത്രികള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നും വെളിപ്പെടുത്തി. അടിയന്തര പ്രതികരണങ്ങള്‍ക്ക് സാറ്റലൈറ്റ് ആശുപത്രികള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെച്ചതായും യോഗം വിലയിരുത്തി.