
പോയറ്റിക് ഹാര്ട്ട് കാവ്യ സമ്മേളനത്തില് താരമായി മലയാളി വിദ്യാര്ഥിനി
ദുബൈ : യുഎഇയും ചൈനയും തമ്മില് വ്യാപാര,വാണിജ്യ,സാമ്പത്തിക,സാങ്കേതിക മേഖലകളിലെ ബന്ധം ശക്തമാക്കുന്നു. ദുബൈ സബീല് പാലസില് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമുമായി കഴിഞ്ഞ ദിവസം ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് നടത്തിയ കൂടിക്കാഴ്ചയിലാണ് തന്ത്രപധാനമായ വികസന പദ്ധതികളുമായി മുന്നോട്ടുപോകാന് ഇരുരാജ്യങ്ങളും തീരുമാനിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങിന്റെയും നേതൃത്വത്തില് ശക്തമായി തുടരുന്ന യുഎഇ-ചൈന ബന്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക,വാണിജ്യ,സാംസ്കാരിക വിഷയങ്ങളിലെ സഹകരണം ഊഷ്മളമാക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ചൈനയുമായുള്ള ശക്തമായ പങ്കാളിത്തത്തില് യുഎഇയുടെ അഭിമാനം കൊള്ളുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം വ്യക്തമാക്കി. സമ്പന്നമായ ആഗോള ഭാവിക്കായി പുതിയ പാതകള് സൃഷ്ടിക്കാന് യുഎഇയ്ക്കും ചൈനയ്ക്കും ഒരുമിച്ച് പ്രവര്ത്തിക്കാന് കഴിയുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വ്യാപാരം,ടൂറിസം,പുനരുപയോഗ ഊര്ജം,സാങ്കേതിക വിദ്യ,വിദ്യാഭ്യാസം,സാംസ്കാരികം എന്നിവയില് ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ താല്പര്യങ്ങള് നിറവേറ്റുന്നതിനായി സഹകരണം വര്ധിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് കഴിഞ്ഞ മെയ് മാസത്തില് ബീജിങ്ങില് നടത്തിയ ചരിത്രപരമായ സന്ദര്ശനത്തിന്റെ ഗുണപരമായ സ്വാധീനം യോഗം വിലയിരുത്തി. ഇത് നിരവധി കരാറുകള്ക്ക് കാരണമാവുകയും ഉഭയകക്ഷി ബന്ധങ്ങള്ക്ക് ശക്തമായ പ്രചോദനം നല്കുകയും ചെയ്തിട്ടുണ്ട്. യുഎഇ ചൈനയുടെ ഏറ്റവും വലിയ അറബ് വ്യാപാര പങ്കാളിയും ചൈന യുഎഇയുടെ പ്രധാന പങ്കാളിയുമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളിലെ വളര്ച്ചയെയും രാഷ്ട്ര നേതാക്കള് അഭിനന്ദിച്ചു. 2023ല് ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം ഏകദേശം 296 ബില്യണ് ദിര്ഹത്തിലെത്തിയിട്ടുണ്ട്. പുതിയ നിക്ഷേപ അവസരങ്ങളും ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകള് തമ്മിലുള്ള സഹകരണം വര്ധിപ്പിക്കുന്നതിനുള്ള വഴികളും യോഗത്തില് ചര്ച്ച ചെയ്തു. യുഎഇയുടെ ശക്തമായ അടിസ്ഥാന സൗകര്യങ്ങള്,നിയന്ത്രണങ്ങള്, സുരക്ഷിതമായ അന്തരീക്ഷം എന്നിവ നിക്ഷേപകര്ക്ക് ശക്തമായ പിന്തുണയും സംരക്ഷണവും വാഗ്ദാനം ചെയ്യുന്നത് എങ്ങനെയെന്നും യോഗം വിലയിരുത്തി.
ആഗോള സമ്പദ്വ്യവസ്ഥയില് യുഎഇയുടെ നിര്ണായക പങ്കിനെക്കുറിച്ചും ബെല്റ്റ് ആന്റ്് റോഡ് ഇനിഷ്യേറ്റീവിലെ പങ്കാളിത്തത്തെക്കുറിച്ചും ഇരുരാജ്യങ്ങളും ചര്ച്ച ചെയ്തു. രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം, ലോകോത്തര തുറമുഖങ്ങള്, അസാധാരണമായ ലോജിസ്റ്റിക്സ് കഴിവുകള്, നൂതന അടിസ്ഥാന സൗകര്യങ്ങള് എന്നിവ യില് കാര്യമായ സംഭാവന നല്കാന് ഇരുരാജ്യങ്ങളും എങ്ങനെ പ്രാപ്തമാക്കുമെന്ന് നേതാക്കള് ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ പ്രാദേശിക, അന്തര്ദേശീയ സംഭവവികാസങ്ങളും യോഗം ചര്ച്ച ചെയ്തു. പ്രത്യേകിച്ച് മിഡില് ഈസ്റ്റിലെ സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനും സുരക്ഷിതവും സമൃദ്ധവുമായ ഭാവിക്കായുള്ള ജനങ്ങളുടെ അഭിലാഷങ്ങള് നിറവേറ്റുന്നതിനും ഈ മേഖലയെ പ്രാപ്തരാക്കുന്ന, നീതിപൂര്വകവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനുള്ള പുതിയ പരിഹാരങ്ങള് കാണേണ്ടതിന്റെ പ്രാധാന്യവും നേതാക്കള് ചര്ച്ച ചെയ്തു. കൂടിക്കാഴ്ചയില് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമും ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയും മീഡിയ കൗണ്സില് ചെയര്മാനുമായ ശൈഖ് അഹമ്മദ് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമും മറ്റു മന്ത്രിമാരും മുതിര്ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.