വീടുകളിലെ പൂന്തോട്ടങ്ങള്ക്ക് സമ്മാനങ്ങള് പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

എഡിജിപിയെ മാറ്റാത്ത സര്ക്കാര് നിലപാടില് ഇടതു മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐക്ക് കടുത്ത അതൃപ്തി. എം.ആര് അജിത്കുമാറിനെ ക്രമസമാധാന ചുമതലയില് നിന്ന് മാറ്റാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയാണ് സിപിഐ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. അന്വേഷണം പോലും പഖ്യാപിക്കാത്ത സര്ക്കാര് നിലപാടില് കടുത്ത അമര്ഷവും പ്രകടപ്പിച്ചു. ഒരു വിശദീകരണത്തിന് ഇത്രയധികം സമയം ആവശ്യമുണ്ടോ എന്നാണ് സിപിഐ ചോദിക്കുന്നത്.
അതേസമയം സിപിഐയുടെ പരസ്യ പ്രതികരണത്തിനെതിരെ ഇടതു മുന്നണി കണ്വീനര് ടി.പി രാമകൃഷ്ണനും മന്ത്രി എ.കെ ബാലനും രംഗത്തുവന്നു. മുന്നണിയില് ചര്ച്ച ചെയ്ത് തീരുമാനിച്ച കാര്യങ്ങളാണ് വീണ്ടും ഉന്നയിക്കുന്നത്. പുകമറ സൃഷ്ടിച്ച് സര്ക്കാറിനെ വേട്ടയാടുകയാണ്. ഇക്കാര്യത്തില് വ്യക്തമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും ടി.പി രാമകൃഷ്ണന് പ്രതികരിച്ചു. മുന്നണി തീരുമാനം എല്ലാവര്ക്കും ബാധകമാണെന്നാണ് മന്ത്രി ബാലന് തുറന്നടിച്ചത്. മുന്നണി യോഗത്തില് ഇക്കാര്യം വ്യക്തമായി ചര്ച്ച ചെയ്തതാണ്. മുഖ്യമന്ത്രി ഇക്കാര്യത്തില് നിലപാട് അറിയിച്ചിട്ടുമുണ്ട്. ഘടകകക്ഷികള്ക്ക് വ്യത്യസ്ത അഭിപ്രായങ്ങള് ഉണ്ടായേക്കാം. പക്ഷേ മുന്നണി തീരുമാനിച്ച കാര്യത്തില് പിന്നീട് പരസ്യപ്രതികരണത്തിന്റെ ആവശ്യമില്ലെന്നും ബാലന് പറഞ്ഞു.