
പോയറ്റിക് ഹാര്ട്ട് കാവ്യ സമ്മേളനത്തില് താരമായി മലയാളി വിദ്യാര്ഥിനി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ പാപ്പരത്തിനെതിരെ രൂക്ഷ വിമര്ശനവുമായി ഷാഫി പറമ്പില് എംഎല്. ഇന്ദ്രനെയും ചന്ദ്രനെയും ഭയമില്ലാത്ത പിണറായിക്ക് അജിത്തിനെയും സുജിത്തിനെയും ഭയമാണെന്ന് ഷാഫി പറഞ്ഞു. ഇവരെ തെറ്റിച്ചാല് അരമന രഹസ്യങ്ങള് പുറത്തുവരുമെന്ന ഭയമുണ്ട്. ഇത്തരം ക്രമിനല് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഇവര്ക്ക് പിന്നില് സ്വര്ണവും സംഘപരിവാറുമാണ്. ഗുരുതരമായ ആക്ഷേപങ്ങള് ഉയര്ന്നുവന്നിട്ടും ഇവരെ സംരക്ഷിക്കുന്ന നയമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ആര്എസ്എസ് ജനറല് സെക്രട്ടറിയുമായി ചര്ച്ച നടത്തിയ, തൃശൂര് പൂരം കലക്കാന് നേതൃത്വം നല്കിയ അജിത്കുമാറിനെ മുഖ്യമന്ത്രിക്ക് പേടിയാണ്-ഷാഫി പറമ്പില് പറഞ്ഞു. ബിജെപി തൃശൂരില് അക്കൗണ്ട് തുടങ്ങിയതിന്റെ ക്രെഡിറ്റ് സുരേഷ് ഗോപിക്കല്ല, പിണറായിക്കാണെന്നും ഷാഫി പറഞ്ഞു.