
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
റിയാദ് : താത്കാലിക ലാഭത്തിനു വേണ്ടി സിപിഎം പുറത്തെടുക്കുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനം അപകടമാണെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘ഓര്‍മകളിലെ തങ്ങളും സി എച്ചും’ അനുസ്മരണ സമ്മേളനത്തില്‍ വര്‍ഗീയ വേര്‍തിരിവിന്റെ കേരള രാഷ്ട്രീയം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. അധികാരം നേടിയെടുക്കുവാന്‍ തരാതരം നിലപാടുകള്‍ മാറ്റുകയും ഭൂരിപക്ഷ,ന്യൂനപക്ഷ പ്രീണനങ്ങള്‍ നടത്തുകയും ചെയ്യുന്നത് നിത്യസംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎംസിസി സെ ന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷനായി. സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സിഎച്ച് മുഹമ്മദ് കോയയുടെയും ഓര്‍മകള്‍ സത്താര്‍ താമരത്ത് സദസുമായി പങ്കുവച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന് അലി പാലത്തിങ്ങല്‍,സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് യു.പി മുസ്തഫ,മുജീബ് ഉപ്പട,ജലീല്‍ തിരൂര്‍,അസീസ് വെങ്കിട്ട,അബ്ദുഹ്്മാന് ഫറൂഖ്, അഷ്റഫ് കല്പകഞ്ചേരി,മാമുകോയ തറമ്മല്‍,ഷമീര്‍ പറമ്പത്ത്,സിറാജ് മേടപ്പില്‍,പി.സി മജീദ്,ഷാഫി മാസ്റ്റര്‍ തുവ്വൂര്‍,റഫീഖ് മഞ്ചേരി,പി.സി അലി വയനാട്, ഷംസു പെരുമ്പട്ട,നാസര്‍ മാങ്കാവ്,നജീബ് നല്ലാംങ്കണ്ടി പ്രസംഗിച്ചു. ബഷീര്‍ ഇരുമ്പുഴി ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറര്‍ അഷ്റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു