
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ : യുഎഇയില്‍ പൊതുമാപ്പിന് അപേക്ഷിക്കുന്നവര്‍ എക്സിറ്റ് പാസ് കൈയ്യില്‍ കിട്ടാതെ വിമാനടിക്കറ്റ് എടുക്കരുതെന്ന് എമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു. ബയോമെട്രിക്സിന്റെ ശേഖരണം സമയമെടുക്കുന്നതിനാല്‍, മുഴുവന്‍ പ്രക്രിയയ്ക്കും 48 മണിക്കൂര്‍ വരെ എടുക്കുമെന്ന് ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. അതിനാല്‍, ഫ്ളൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാതിരിക്കുന്നതാണ് നല്ലത്.
രണ്ട് മാസത്തെ വിസ പൊതുമാപ്പ് സംരംഭത്തിന്റെ രണ്ടാം ദിവസം അല്‍ അവീര്‍ സെന്ററില്‍ നിരവധി പൊതുമാപ്പ് അപേക്ഷകര്‍ ഫ്ളൈറ്റ് ടിക്കറ്റുമായി എത്തിയതോടെയാണ് ഇക്കാര്യം അറിയാന്‍ കഴിഞ്ഞത്. എക്സിറ്റ് പാസ് 14 ദിവസത്തേക്ക് സാധുതയുള്ളതാണ്. അതിനകം വിമാനടിക്കറ്റ് എടുത്താല്‍ മതി.
വിരലടയാളം ശേഖരിക്കാന്‍ സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ പലര്‍ക്കും ടിക്കറ്റ് മാറ്റിയെടുക്കേണ്ടി വന്നു. വലിയ തുക പിഴയുള്ളവരാണ് പലരും പൊതുമാപ്പ് അപേക്ഷയുമായി എത്തിയത്. അവര്‍ക്കൊക്കെ വളരെ വേഗത്തില്‍ എക്സിറ്റ് പാസ് ലഭിക്കുകയുണ്ടായി. ആദ്യ ദിവസം മന്ദഗതിയിലായിരുന്നുവെങ്കിലും രണ്ടാം ദിവസം കൂടുതലാളുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ആദ്യ ദിവസം ഏകദേശം 1,000 പേര്‍ക്ക് പിഴ ഒഴിവാക്കിയാതുയം പലര്‍ക്കും എക്സിറ്റ് പാസ് ലഭിച്ചതായും ജിഡിആര്‍എഫ്എ അറിയിച്ചു. രണ്ടാം ദിവസം കുത്തനെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്, പൊതുമാപ്പ് അപേക്ഷകര്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നതിനായി കൂടുതല്‍ കമ്പനികള്‍ അല്‍ അവീര്‍ സെന്ററില്‍ ബേസ് സ്ഥാപിക്കുകയുണ്ടായി. ഇതിലൂടെ നിരവധി പേര്‍ക്ക് ജോലി ലഭിക്കുകയുണ്ടായി. അല്‍അവീര്‍ കേന്ദ്രത്തില്‍ നിലവില്‍ 16 ആയി ഉയര്‍ന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ജോലി ലഭിച്ച പൊതുമാപ്പ് അപേക്ഷകര്‍ക്ക് ദുബൈയിലെ ഏത് ആമര്‍ സെന്ററുകളിലും പദവി മാറ്റാമെന്ന് മേജര്‍ ജനറല്‍ അല്‍ ഖംസി പറഞ്ഞു. പാസ്പോര്‍ട്ടുകളും മറ്റ് ആവശ്യമായ രേഖകളും സഹിതം അവര്‍ അപേക്ഷിക്കേണ്ടതുണ്ട്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.