
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ : ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ പരാതികളും പ്രശ്നങ്ങളും തീര്‍ക്കാന്‍ ആദ്യഘട്ടത്തില്‍ തന്നെ കോടതിയിലേക്ക് പോവേണ്ടതില്ല. ഇനി തൊഴില്‍തര്‍ക്ക പരാതികള്‍ മാനവവിഭവ മന്ത്രാലയത്തിന്റെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പാക്കും. 14 ദിവസത്തിനുള്ളില്‍ പ്രശ്നത്തിനു പരിഹാരം കാണാത്ത സാഹചര്യത്തില്‍ മാത്രമേ കോടതിയിലേക്കു കേസ് നല്‍കൂ. ക്ലെയിം തുക അര ലക്ഷം ദിര്‍ഹത്തില്‍ മുകളിലാണെങ്കില്‍ കേസ് കോടതിയിലേക്കു നല്‍കും. അല്ലാത്തവ മന്ത്രാലയം തന്നെ പരിഹരിക്കും. നേരത്തെ അപ്പീല്‍ കോടതിയിലുള്ള കേസുകളും ഭേദഗതി ചെയ്ത നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീര്‍പ്പാക്കുക. തൊഴില്‍ തര്‍ക്ക കേസ് സ്പോണ്‍സറും റിക്രൂട്മെന്റ് ഓഫീസുകളും തമ്മിലാണെങ്കിലും ഇതേ മാതൃകയില്‍ തീര്‍പ്പാക്കും. mohre.gov.ae എന്ന മന്ത്രാലയ വെബ് സൈറ്റ്, M0HRE UAE മൊബൈല്‍ ആപ്ലിക്കേഷന്‍, കോള്‍ സെന്റര്‍ 80084 എന്നിവ വഴി പരാതികള്‍ സമര്‍പ്പിക്കാം.