
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: പഴം പച്ചക്കറി വിപണി വികസിപ്പിക്കാന്‍ യുഎഇ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദുബൈ ഒന്നാം ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യുഎഇ ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഈ മെഗാ പ്രോജക്ട് പ്രഖ്യാപിച്ചത്. ദുബൈയില്‍ നിലവിലുള്ള പഴം പച്ചക്കറി വിപണിയുടെ വലിപ്പം ഇരട്ടിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഭക്ഷ്യവസ്തുക്കള്‍, പഴം, പച്ചക്കറി വ്യാപാരം എന്നിവയ്ക്കായി ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക് ഹബ് വികസിപ്പിക്കുന്നതിന് ദുബായ് മുനിസിപ്പാലിറ്റിയും ഡിപി വേള്‍ഡും ഒരുമിച്ച് പ്രവര്‍ത്തിക്കും.
ദുബൈയെ വിപണികളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ശൈഖ് മക്തൂം പറഞ്ഞു. ഇറക്കുമതിയും ഇവിടെ നിന്നുള്ള പുനര്‍ കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ ഇവിടെ സാധ്യമാകും. ഏറ്റവും പുതിയ സവിശേഷതകളും മികച്ച നിലവാരവും ഉള്ള നൂതന അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാനും നിക്ഷേപകര്‍ക്ക് കൂടുതല്‍ വാണിജ്യ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കാനും യുഎഇയുടെ ഭക്ഷ്യ സുരക്ഷാ തന്ത്രത്തെ പിന്തുണയ്ക്കാനും ഈ പദ്ധതി ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി മലയാളികള്‍ക്കും മറ്റ് ഇന്ത്യക്കാര്‍ക്കും പഴംപച്ചക്കറി വിപണിയില്‍ പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കും. വിതരണക്കാര്‍, വ്യാപാരികള്‍, ലോജിസ്റ്റിക്സ് പ്രൊവൈഡര്‍മാര്‍ തുടങ്ങിയ മേഖലകളില്‍ അവര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഴംപച്ചക്കറി വിപണിയുടെ വിപുലീകരണം ഡിപി വേള്‍ഡ് നിയന്ത്രിക്കും. ഇത് കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കും. രണ്ട് സ്ഥാപനങ്ങളും തമ്മില്‍ ഒപ്പുവച്ച കരാറിന് കീഴില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും മുഴുവന്‍ ഉപഭോക്തൃ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ഏകീകൃത വ്യാപാര ജാലകം അവതരിപ്പിക്കും.