
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന യുഎഇ ദേശീയ ദിനാഘോഷം ‘ഈദ് അല്‍ ഇത്തിഹാദ്’ പ്രോഗ്രാമിന്റെ ബ്രോഷര്‍ പ്രകാശനം കെഎംസിസി ഉപദേശക സമിതി ചെയര്മാന് ശംസുദ്ദീന്‍ ബിന്‍ മുഹ്യിദ്ദീന് പെയ്സ് ഗ്രൂപ്പ് ചെയര്മാന് പിഎ സല്മാന് ഇബ്രാഹിമിന് നല്കി നിര്‍വഹിച്ചു.
സാംസ്കാരിക സമ്മേളനം, കലാപരിപാടികള്‍,ഇശല്‍ നിലാവ് എന്നിങ്ങനെ വിവിധ പരിപാടികളോടെ ഡിസംബര്‍ ഒന്നിന് ഞായറാഴ്ച വൈകീട്ട് 6 മണി മുതല്‍ ദുബൈ ഊദ് മേത്തയിലെ അല്‍ നാസിര്‍ ലെയ്സര്ലാന്റ് ഐസ്റിങ്ക് ഓഡിറ്റോറിയത്തിലാണ് ദേശീയ ദിനാഘോഷം.
ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ പെയ്സ് ഗ്രൂപ്പ് ഡയരക്ടര്‍മാരായ പി.എ സുബൈര്‍ ഇബ്രാഹിം,പി.എ ആദില്‍ ഇബ്രാഹീം പങ്കെടുത്തു. സ്വാഗതസംഘം ഭാരവാഹികളായ റാഷിദ് ബിന്‍ അസ്ലം,പൊട്ടങ്കണ്ടി ഇസ്മായില്‍,ബെന്‍സ് മഹ്മൂദ് ഹാജി,ഒ.കെ ഇബ്രാഹിം,എ.സി ഇസ്മായില്‍,ഇസ്മായില്‍ ഏറാമല,റഈസ് തലശ്ശേരി,ഹംസ തൊട്ടിയില്‍,മുഹമ്മദ് പട്ടാമ്പി,കെപിഎ സലാം,അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര പങ്കെടുത്തു.