
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ദുബൈ : മഷ്റെഖ് മെട്രോ സ്റ്റേഷന്റെ പേര് മാറ്റി. ഇനി ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് മെട്രോ സ്റ്റേഷന് എന്നറിയപ്പെടുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യാഴാഴ്ച പ്രഖ്യാപിച്ചു. മാള്‍ ഓഫ് എമിറേറ്റ്സിനും ദുബൈ ഇന്റര്‍നെറ്റ് സിറ്റി മെട്രോ സ്റ്റേഷനുകള്‍ക്കുമിടയിലുള്ള റെഡ് ലൈനിലാണ് സ്റ്റേഷന് ശൈഖ് സായിദ് റോഡില്‍ സ്ഥിതി ചെയ്യുന്നത്. മെട്രോ സ്റ്റേഷന്റെ പേരിടല്‍ 10 വര്‍ഷത്തേക്ക് സാധുതയുള്ളതാണ്. സ്റ്റേഷനിലെ ഔട്ട്ഡോര്‍ അടയാളങ്ങള്‍ മാറ്റി. മെട്രോ ക്യാരേജുകളിലെ ഓഡിയോ അനൗണ്‍സ്മെന്റ് ഉള്‍പ്പെടെ പൊതുഗതാഗത ശൃംഖലയുടെ സ്മാര്‍ട്ട്, ഇലക്ട്രോണിക് സംവിധാനങ്ങളും അപ്ഡേറ്റ് ചെയ്യും. സ്റ്റേഷന്റെ പേരിലുള്ള മാറ്റം ശ്രദ്ധിക്കാന്‍ ആര്‍ടിഎ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ റൈഡര്‍മാര്‍ക്ക് സ്റ്റേഷനുകളിലെ ആര്‍ടിഎ ടീമുകളില്‍ നിന്ന് എന്തെങ്കിലും സഹായമോ വിശദീകരണമോ തേടാം. സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതില്‍ സ്വകാര്യ മേഖലയുമായുള്ള വിജയകരമായ പങ്കാളിത്തത്തിന്റെ’ ഭാഗമാണ് കമ്പനികള്‍ക്ക് മെട്രോ സ്റ്റേഷനുകളുടെ പേര് നല്‍കുന്നതെന്ന് ആര്‍ടിഎയിലെ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മൊഹ്സെന്‍ ഇബ്രാഹിം കല്‍ബത്ത് പറഞ്ഞു.