
ഫുജൈറ ശൈഖ് ഖലീഫ സ്ട്രീറ്റിലെ ‘മ്യൂസിക്കല്‍ റോഡ്’ ശ്രദ്ധേയമാകുന്നു
ദുബൈ : യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ഇന്റര്‍സിറ്റി ബസ് സര്‍വീസ് വിപുലീകരിക്കാന്‍ ദുബൈ ആര്‍ടിഎ തീരുമാനിച്ചു. ‘ടോക് ടു അസ്’ എന്ന സോഷ്യല്‍ മീഡിയ കാമ്പയിനില്‍ മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. എസ്ക്,ഫെയ്സ്ബുക്ക്,ഇന്‍സ്റ്റഗ്രാം,ലിങ്ക്ഡ് ഇന്‍,യുട്യൂബ്, എന്നിവ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴിയാണ് ആര്‍ടിഎ ‘ടോക് ടു അസ്’ കാമ്പയിന് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന ലൈവ് സെഷനിലൂടെ ആര്‍ടിഎയുടെ പൊതു ബസുകളെ സംബന്ധിച്ച് വിരവധി നിര്‍ദേശങ്ങളും പ്രതികരണങ്ങളും ആശയങ്ങളും ലഭിച്ചിരുന്നു. ദുബൈയുടെ വിവിധ പ്രദേശങ്ങളിലെ ആഭ്യന്തര ബസ് റൂട്ടുകളും യുഎഇയിലെ മറ്റ് എമിറേറ്റുകളുമായി ദുബൈയെ ബന്ധിപ്പിക്കുന്ന ഇന്റര്‍ സിറ്റി റൂട്ടുകളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നു. യുഎഇയിലുടനീളമുള്ള യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രകള്‍ ഉറപ്പാക്കുന്നതിന് കാമ്പയിന് സഹായകമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, പൊതുഗതാഗതത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ആര്‍ടിഎ ഗൗരവത്തോടെ സ്വീകരിച്ചു. ഇതിന്റ ഭാഗമായാണ് ഇന്റര്‍സിറ്റി സര്‍വീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം.