
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
അബുദാബി : ഗുരുതരമായ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അബുദാബി മുസഫയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തിയാദി ഫുഡ്സ്റ്റഫ് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അടച്ചുപൂട്ടി. ട്രേഡ്ലൈസന്സ് 4761612 നമ്പര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനാണ് അധികൃതര്‍ പൂട്ടിട്ടത്. അബുദാബി എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ നിയമം (2) ലംഘിച്ചതായി ക ണ്ടെത്തിയതിനെത്തുടര്ന്നാണ് അധികൃതര്‍ അടച്ചുപൂട്ടിയത്. പൊതുജനാരോഗ്യത്തിന് ഗുരുതരമായവിധം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവിധമാണ് ഇവിടെ നിയമലംഘനം നടത്തിയതെന്ന് ഫുഡ് ആന്റ് സേഫ്റ്റി അഥോറിറ്റി വ്യക്തമാക്കി. അപകടസാധ്യതയെക്കുറിച്ചു നേരത്തെ താക്കീത് നല്‍കിയിരുന്നുവെങ്കിലും ആവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. വൃത്തിയില്ലാത്ത അന്തരീക്ഷവും പ്രാണികളുടെ സാന്നിധ്യവുമെല്ലാം കണ്ടെത്തിയിരുന്നു. അതേസമയം നിലവില്‍ കണ്ടെത്തിയ വീഴ്ചകള്‍ പരിഹരിക്കുകയും ശുചിത്വവും ഭക്ഷ്യ സുരക്ഷാകാര്യങ്ങളും നിയമം അനുശാസിക്കുന്നവിധമാക്കിയാല് സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അബുദാബി എമിറേറ്റിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിരന്തരം വ്യാപകമായ പരിശോ ധനകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. നിയമം കര്‍ശനമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുള്ള സ്ഥാപനങ്ങള്‍ മാ ത്രമെ തുറന്നുപ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കുകയുള്ളു. മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ കാര്യത്തില്‍ കര്‍ശന നിലപാടാണ് എന്നും അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി സ്വീകരിക്കുന്നത്. പൊതുജന ആരോഗ്യം സംരക്ഷിക്കുന്നതില്‍ സ്ഥാപനങ്ങള്‍ കടുത്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷ്യവിപണനവുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും നിയമം കര്‍ശനമായി പാലിക്കാന്‍ ബാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിപ്പെടുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അബുദാബി ഗവണ്മെന്റിന്റെ ടോള്‍ ഫ്രീ നമ്പറായ 800555-ല്‍ വിളിച്ചു അറിയിക്കേണ്ടതാണ്.