
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : അബുദാബി കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ‘സ്ട്രെങ്ത് ഇന്‍ യൂണിറ്റി ‘ എന്ന പ്രമേയത്തില്‍ ‘എത്തിക് 2024’ പ്രവര്‍ത്തക കണ്വന്ഷന് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ അഷ്റഫ് അലി പുതുക്കിടി,വൈസ് പ്രസിഡന്റ് നൗഷാദ് തൃപ്രങ്ങോട് വിശിഷ്ടതിഥികളായി. മുസ്്ലിംലീഗ് സ്ഥാപക നേതാകളായ ബാഫഖി തങ്ങള്‍,സീതി സാഹിബ്,സിഎച്ച് മുഹമ്മദ്കോയ എന്നിവരെ അനുസ്മരിച്ച് നടന്ന നേതൃസ്മൃതിയില് ശരീഫ് മാസ്റ്റര്‍ ഒളവട്ടൂര്‍,ഉസ്മാന് വലിയപറമ്പ്,അന്‍സാരി മേലേപ്പറമ്പ് പ്രസംഗിച്ചു. അബുദാബി സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കബീര്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി.
കണ്‍വന്‍ഷനില്‍ അടുത്ത ആറു മാസത്തേക്കുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു. ഷഫിന്‍ എടവണ്ണപ്പാറ, സജ്ജാദ് ഓമാനൂര്‍,ഗുല്‍സാര്‍ മുസ്ലിയാരങ്ങാടി എന്നിവര്‍ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ പെര്‍ഫോം ചെയ്തവര്‍ക്കും നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കും സമ്മാനങ്ങള്‍ നല്കി. പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന അബുദാബി കെഎംസിസിയുടെ സാന്ത്വന പദ്ധതിയായ ‘കെയര്‍’ പുതുക്കിയ ആനുകൂല്യങ്ങളും മാറ്റങ്ങളും കോര്‍ഡിനേറ്റര്‍ അബ്ദുറഹ്മാന് വിശദീകരിച്ചു.
കണ്‍വന്‍ഷനില്‍ അബുദാബി കെഎംസിസി കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് മിജുവാദ് പുളിക്കല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അജാസ് മുണ്ടക്കുളം സ്വാഗതവും ട്രഷറര്‍ നൗഫല്‍ എംസി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ നാസര്‍ കൊണ്ടോട്ടി,മദീനു റഹ്്മാന്‍,ഫൈസല്‍ പുത്തൂര്‍ നേതൃത്വം നല്കി.