
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : പ്രവാസം എന്ത് നേടിത്തന്നുവെന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരങ്ങളായിരിക്കും. സമ്പന്ന കാലത്ത് എല്ലാവരുമുണ്ടായിരുന്നെങ്കിലും, കഷ്ടകാലം വന്നതോടെ ഉറ്റവരും ഉടയവരുമില്ലാതെ തന്റെ 75ാം വയസ്സില്‍ ജീവിതത്തിന്റെ മറ്റൊരുവഴി തേടുകയാണ് നാരായണന് നായരെന്ന വയോധികന്. യുഎഇയില്‍ കരാര്‍ കമ്പനി നടത്തി, ഒടുവില്‍ കേസിലകപ്പെട്ടുണ്ടായ യാത്രാ വിലക്കാണ്ഇപ്പോള് 75 വയസ്സുള്ള നാരായണനെ അലട്ടുന്നത്. പൊതുമാപ്പ് കാലത്തെ ഇളവില്‍ നാട്ടിലേക്ക് പോവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. കേസുകളില്‍ തീര്‍പ്പുണ്ടാവാന്‍ ഇന്ത്യന്‍ എംബസിക്ക് നല്കിയ ദയാഹര്‍ജിക്കുള്ള മറുപടി കാത്തിരിക്കുകയാണ്. 20 വര്‍ഷം സൗദിയിലെ കമ്പനികളി ല്‍ ജോലി ചെയ്യുകയായിരുന്ന നാരായണന് നായര്‍ 16 വര്‍ഷം മുമ്പാണ് യുഎഇയിലെത്തുന്നത്. കമ്പനി ഏറ്റെടുത്ത കരാറിലെ പ്രശ്നം കാരണം 2014 മുതല്‍ പ്രതിസന്ധിയിലായി. കരാര്‍ ജോലിയുമായി ബന്ധപ്പെട്ട് നല്കിയ ചെക്കുകള്‍ മടങ്ങിയതോടെ കേസായി. കരാറില്‍ വീഴ്ച വരുത്തിയതിന്റെ സിവില്‍ കേസില്‍ ജയിലിലായെങ്കിലും, പിന്നീട് പ്രായത്തിന്റെ ഇളവില്‍ ജയില്‍ മോചിതനായി. മുന്നേകാല്‍ ലക്ഷത്തോളം ദിര്‍ഹം കേസുമായി ബന്ധപ്പെട്ട് തിരിച്ചടക്കാത്തതിനാല്‍ യാത്രാ വിലക്കുണ്ട്. കമ്പനിയില്‍ നിന്നും ഒന്നും കിട്ടാനില്ല, കൈയ്യില്‍ സമ്പാദ്യവുമില്ല. കേസ് തീര്‍പ്പാക്കി യാത്രാവിലക്ക് നീക്കികിട്ടാന്‍ ഇന്ത്യന്‍ എംബസി വഴി ദയാഹര്‍ജി നല്കി കാത്തിരിക്കുകയാണ്.
വി.മുരളീധരന് കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ വിഷമതകള്‍ അറിയിച്ചിരുന്നു. അദ്ദേഹം ഇടപെടലുകള്‍ നടത്തിയെങ്കിലും കേസുണ്ടായിരുന്നതിനാല്‍ തീര്‍പ്പുണ്ടായില്ല. ഇപ്പോള്‍ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഇളവില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലണ് നാരായണന് നായര്‍. അബുദാബിയില്‍ ഒറ്റമുറിയില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഇദ്ദേഹത്തെ പരിചയക്കാര് സഹായിക്കുന്നത് കൊണ്ട് ഭക്ഷണവും മറ്റും കഴിഞ്ഞുപോകുന്നു. നാട്ടില്‍ പോവാന്‍ കഴിഞ്ഞില്ലെങ്കിലും നിയമവിധേയമായി യുഎഇയില്‍ തന്നെ താമസിക്കാനാണ് ആഗ്രഹമെന്ന് നാരായണന് നായര്‍ പറയുന്നു. ശാരീരികമായി നിരവധി രോഗങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും കേസ് തീര്‍ന്നാല്‍ ഈ രാജ്യത്ത് തന്നെ തുടരാന്‍ മാനസികമായി തയ്യാറാണ്. സാമ്പത്തിക കേസായതിനാല്‍ വേഗത്തില്‍ തീര്‍പ്പാക്കുക എളുപ്പമല്ല. ഇന്ത്യന്‍ എംബസിയും കേന്ദ്രസര്‍ക്കാരും കനിയുമെന്ന പ്രതീക്ഷയിലാണ് നാരായണന് നായര്‍. ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. അബുദാബിയിലെ പഴയ പരിചയക്കാരും ചില സന്നദ്ധ പ്രവര്‍ത്തകരുമാണ് നാരായണന് നായരെ ഇപ്പോള്‍ സഹായിച്ചുകൊണ്ടിരിക്കുന്നത്.