
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
മസ്കത്ത്: മസ്കത്തില് നിന്ന് ഇന്ത്യയിലേക്കുള്ളള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തി. ഹൈദരാബാദ്, ചെന്നൈ,ബംഗളൂരൂ, മുംബൈ, ഡല്‍ഹി എന്നീ സെക്ടറുകളിലേക്കാണ് മസ്കത്തില് നിന്ന് എയര്‍ ഇന്ത്യക്ക് സര്‍വീസ് ഉണ്ടായിരുന്നത്. എന്നാല്‍ ടാറ്റ എയര്‍ ഇന്ത്യ ഏറ്റെടുത്ത ശേഷം ഒന്നൊന്നായി സര്‍വീസുകള്‍ നിര്‍ത്തുകയായിരുന്നു. മസ്കത്തില് നിന്നുള്ള ഹൈദരാബാദ് സര്‍വീസാണ് ആദ്യം നിര്‍ത്തിയത്. പിന്നീട് മസ്കത്ത് ചെന്നൈ സര്‍വീസും നിര്‍ത്തലാക്കി. അടുത്തിടെയാണ് മസ്കത്ത് മുബൈ സര്‍വീസുകളും അവസാനിപ്പിച്ചത്. ആദ്യകാലത്ത് മസ്കത്തില് നിന്ന് എയര്‍ ഇന്ത്യ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. മസ്കത്ത് മുംബൈ സര്‍വീസാണ് ഇതില്‍ പ്രധാനപ്പെട്ടത്. തിരുവനന്തപുരം സര്‍വീസ് തുടങ്ങുന്നതിന് മുമ്പ് മലയാളികള്‍ അടക്കമുള്ളവര്‍ മുംബൈ വഴിയാണ് നാടെത്തിയിരുന്നത്. എയര്‍ ഇന്ത്യ എക്പ്രസ് സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് തിരുവനന്തപുരത്തു നിന്ന് മസ്കത്തിലേക്ക് എയര്‍ ഇന്ത്യയാണ് സര്‍വീസ് നടത്തിയിരുന്നത്.