
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ഫുജൈറ : കെഎംസിസി ഫുജൈറ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിനിധി സംഗമം ‘ഒരുക്കം 2024’ ശ്രദ്ധേയമായി. സംസ്ഥാന കമ്മിറ്റിക്ക് കീഴിലെ മുഴുവന്‍ ജില്ല,ഏരിയ,മണ്ഡലം കമ്മിറ്റി ഭാരവാഹികളും തിരഞ്ഞെടുക്കപെട്ട പ്രതിനിധികളും പങ്കെടുത്ത സംഗമം പ്രവര്‍ത്തകരുടെ പങ്കാളിതം കൊണ്ടും വൈവിധ്യത കൊണ്ടും സംഘാടക മികവുകൊണ്ടും മികവു പുലര്‍ത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് റാശിദ് ജാതിയേരി ക്യാമ്പിന് നേതൃത്വം നല്കി. അഡ്വ. മുഹമ്മദലി അധ്യക്ഷനായി. പ്രഥമ സെഷനില്‍ വാഗ്മിയും ചിന്തകനുമായ റഷീദ് ചാലില്‍ ‘പൊതു പ്രവര്‍ത്തനം നന്മയിലേക്കുള്ള വഴി’ വിഷയത്തില്‍ സംസാരിച്ചു. സലിം മൗലവി പ്രാര്‍ത്ഥന നടത്തി. കെഎംസിസി സംസ്ഥാന പ്രസിഡന്റ് മുബാറക് കോക്കൂര്‍ ഉദ്ഘാടനം ചെയ്തു. ശാക്കിര്‍ ഹുദവി ഉദ്ബോധനം നടത്തി. സി.കെ അബൂബബക്കര്‍ സ്വാഗതവും ഷംസു വലിയകുന്നത്ത് നന്ദിയും പറഞ്ഞു. രണ്ടാം സെഷനില്‍ ‘പ്രവാസ ജീവിതം നന്മകളുടെ ഉറവിടം’ വിഷയത്തില്‍ ചരിത്രകാരന് യു.കെ മുഹമ്മദ്കുഞ്ഞി ക്ലാസെടുത്തു. റാഷിദ് മസാഫി അധ്യക്ഷനായി.
അഡൈ്വസറി ബോര്‍ഡ് ചെയര്മാന് വി.എം സിറാജ് സെഷന് ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം ആലമ്പാടി സ്വാഗതവും റഹീം കൊല്ലം നന്ദിയും പറഞ്ഞു. സമാപന സെഷന് യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. മുബാറക് കോക്കൂര്‍ അധ്യക്ഷനായി. ‘നിലപാടിന്റെ ഏഴര പതിറ്റാണ്ട്’ എന്ന പ്രമേയത്തില്‍ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ പ്രസംഗിച്ചു. ക്യാമ്പ് ലീഡര്‍ യു.കെ റാശിദ് ജാതിയേരി അവലോകനം നടത്തി. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ക്യാമ്പംഗങ്ങള്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ഉതകുന്ന ചര്‍ച്ചകളും ആലോചനകളും നടത്തി. ക്യാമ്പില്‍ ഉരുത്തിരിഞ്ഞ പുതിയ പ്രവര്‍ത്തന പദ്ധതികള്‍ സമീപ ഭാവിയില്‍ നടപ്പിലാക്കുമെന്ന് സംസ്ഥാന കമ്മിറ്റി പറഞ്ഞു. സംഗമത്തിലെ വിവിധ സെഷനുകളില്‍ ക്ലാസുകളും ചര്‍ച്ചകളും പ്രവര്‍ത്തകര്‍ക്ക് നവോന്മേഷം പകര്‍ന്നു.
നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്ത ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ ക്യാമ്പ് കെഎംസിസി ഭാരവാഹികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. സമാപന സംഗമത്തിന് കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ ഉളിയില്‍ സ്വാഗതവും അസീസ് കടമേരി നന്ദിയും
പറഞ്ഞു.