
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
റിയാദ് സീസണ് 2024 ന്റെ അഞ്ചാം പതിപ്പ് ഒക്ടോബര്‍ 12ന് സൗദിയുടെ തലസ്ഥാന നഗരിയില്‍ മിഴിതുറക്കുകയാണ്. 14 സ്പെഷ്യല്‍ സോണുകളിലായി കാഴ്ചക്കാര്‍ക്ക് ഒരുക്കിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ശൈത്യകാല വിനോദ പരിപാടികളിലൊന്നാണ്. ലോകമെമ്പാടുമുള്ള വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍, എണ്ണമറ്റ ആവേശകരവും ആശ്ചര്യകരങ്ങളുമായ വിനോദ പരിപാടികള്‍, സൗദിയുടെ നജ്ദി ബദുവിയന്‍ പൈതൃകം മുതല്‍ ഇന്നത്തെ ആധുനിക സൗദിയുടെ സത്തയെ പ്രതിഫലിപ്പിക്കുന്ന കാഴ്ചകളും ആഘോഷങ്ങളും എല്ലാം പകര്‍ന്നു നല്‍കുകയാണ് റിയാദ് സീസണ്. ഈ സമയത്ത് മാത്രം തുറക്കുന്ന ബൊളിവാര്‍ഡ് വേള്ല്ഡ് വിസ്മയങ്ങളുടെ ഒരു ഖനിയാണ്. 12.19 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന കൃത്രിമ തടാകത്തിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്. ലോകത്തിലെ നാഗരികതകളും സംസ്കാരങ്ങളും പര്യവേക്ഷണം ചെയ്യാനും അതിന്റെ അതിശയകരമായ സൗകര്യങ്ങളിലൂടെ സഞ്ചരിക്കാനും, സാഹസികതകള്‍ ആസ്വദിക്കാനും അവസരം നല്കുന്ന ബൊളിവാര്‍ഡില്‍ ഇത്തവണ മറ്റൊരു അഥിതി കൂടി ആസ്വാദകരെ കാത്തിരിക്കുന്നു. 25 വര്‍ഷത്തിലേറെ പഴക്കമുള്ള മൂന്ന് ബോയിംഗ് 777 വിമാനങ്ങളുടെ ഉടല് രൂപങ്ങള്‍. അവ ആകാശത്തെ ചേലയാടകളോടെയല്ല, ഭൂമിയിലെ പഞ്ചനക്ഷത്ര സൗകര്യങ്ങളിലേക്ക് മാറ്റം വരുത്തിക്കൊണ്ട് പുനരാവശിക്കരിച്ചിരിക്കുകയാണ്.
1000 കിലോമീറ്റര്‍ താണ്ടി ജിദ്ദയിലെ സൗദി എയര്‍ലൈന്‍സിന്റെ ഗ്യാരേജില്‍ നിന്നാണ് ഇവ റിയാദ് സീസണ് 2024 ബൊളിവാര്‍ഡ് റണ്‍വേ സോണില്‍ എത്തിയത്. പ്രത്യേകം സജ്ജമാക്കിയ വലിയ ട്രക്കുകളിലാണിവ ട്രാന്‍സ്പോര്‍ട് ചെയ്തത്. 11 ദിവസത്തെ ഇതിഹാസ യാത്രക്ക് അകമ്പടിയായി കുറെയധികം ഇലക്ട്രിക് വാഹനങ്ങള്‍ അനുഗമിക്കാനുണ്ടായിരുന്നു. യാത്രയിലുടനീളം കാഴ്ചക്കാര്‍ക്ക് വന്‍ വിസ്മയം തീര്‍ത്തുകൊണ്ടാണ് മുന്നേറിയത്. സൗദിയുടെ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) ചെയര്‍മാനായ തുര്‍ക്കി അല്ഷൈഖിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ കൃത്യമായ പദ്ധതി പ്രകാരമാണ് വിമാനത്തിന്റെ ഗതാഗതം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ മരുഭൂമികളും പര്‍വതങ്ങളും കടന്നുപോകുന്ന റോഡുകളിലൂടെ വിമാനങ്ങളുടെ റോഡ് യാത്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. സൗദികള്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് ദേശീയ പതാക വീശുന്നുണ്ടായിരുന്നു. പത്ത് ആഡംബര കാറുകള്‍ യാത്രാ ദൃശ്യങ്ങള്‍ പകര്‍ത്തി വെബ് സൈറ്റില്‍ പോസ്റ്റുന്നവര്‍ക്ക് പ്രഖ്യാപിച്ചിരുന്നതിനാല്‍ കുടുംബങ്ങള്‍ സഹിതം ഈ യാത്രക്ക് സാക്ഷ്യം വഹിക്കാന്‍ ഒത്തുകൂടിയിരുന്നു. സമ്മാനങ്ങള്ക്കര്ഹരായവരില് മൂന്ന് കുട്ടികളും വൃദ്ധരുമുണ്ട്. പച്ച ഷര്‍ട്ടുകളും തൊപ്പികളും ധരിച്ച് കൈകളില്‍ ചെറിയ വിമാനങ്ങള്‍ വീശുന്നതിന്റെ നിരവധി പോസ്റ്റുകള്‍ കോടിക്കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടത്.
ഈ യാത്ര ആരംഭിക്കുന്നതിന് മുമ്പ്, വിമാനം വിപുലമായ ഒരുക്കങ്ങള്‍ക്ക് വിധേയമായി. ബോയിംഗ് 777 വിമാനങ്ങളുടെ ‘മെയ്ക്കോവര്’ വളരെ ശ്രദ്ധയോടെ ചെയ്തവയാണ്. അവയുടെ ചിറകുകളും വാലുകളും മറ്റ് അനിവാര്യമല്ലാത്ത ഘടകങ്ങളും ശ്രദ്ധാപൂര്‍വ്വം നീക്കംചെയ്തുകൊണ്ട് ഫ്യൂസലേജുകള്‍ (വിമാനത്തിന്റെ ഉടല്) മാത്രം നിലനിര്‍ത്തി. അതുവഴി വിനോദത്തിനും ഭക്ഷണത്തിനും വിപണി കച്ചവടങ്ങള്‍ക്കും സാംസ്കാരിക പാര്‍ട്ടികള്‍ക്കും എയര്ക്രാഫ്റ്റ്തീം വിനോദ അനുഭവങ്ങള്‍ക്കുമായി സജ്ജമാക്കിയിരിക്കുകയാണ്. ലോകത്തിലെ മുന്‍നിര അഞ്ച് റെസ്റ്റാറെന്റ് ബ്രാന്‍ഡുകള്‍ ഇതില്‍ പ്രവര്‍ത്തിക്കും. ഈ കൂറ്റന്‍ വിമാനങ്ങള്‍ ഓരോന്നിനും 150 ടണ്‍ ഭാരമുണ്ടാകും. ആകാശ യാനം എന്ന അസ്തിത്വം ഇല്ലാതാക്കുകയും ഭൂമിയില്‍ പുതിയ ലക്ഷ്യത്തെ സ്വീകരിക്കുകയും ചെയ്യുകയാണ്. ജിഇഎയും സൗദി എയര്‍ലൈന്‍സും തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ് ബൊളിവാര്‍ഡ് റണ്‍വേ സോണ്‍ ക്രമീകരിച്ചതെന്ന് തുര്‍ക്കി അല്‍ഷൈഖ് അടുത്തിടെ വെളിപ്പെടുത്തി. ഒക്ടോബര്‍ 28 മുതല്‍ വൈകുന്നേരം 4 മുതല്‍ പുലര്‍ച്ചെ 3 വരെ സോണ്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ തുടങ്ങും, ഇത് സന്ദര്‍ശകര്‍ക്ക് ഒരു സവിശേഷ അനുഭവം നല്‍കും. ബോയിംഗ് 777 വിമാനങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍, യഥാര്‍ത്ഥ റണ്‍വേയുടെ സാന്നിധ്യത്തില്‍, വിനോദം ആസ്വദിക്കാന്‍ അവരെ പ്രാപ്തരാക്കും. ഷോപ്പിംഗ്, കൂടാതെ വിമാനത്തിനുള്ളിലെ വ്യതിരിക്തമായ അന്തരീക്ഷത്തില്‍ ‘ഫ്ലൈറ്റ് 1661’, ‘സ്കൈ സീജ്’, ‘ഫണ്‍ സോണ്‍’ ഏരിയ തുടങ്ങിയ അല്‍ഷൈഖ് പ്രഖ്യാപിച്ച അനുഭവങ്ങള്‍ ഉള്‍പ്പെടെ മറ്റ് നിരവധി പരിപാടികളും പ്രദേശത്ത് സംഘടിപ്പിക്കും.
വാര്‍ഷിക റിയാദ് സീസണിന്റെ ഭാഗമായി, സംസ്കാരത്തിന്റെയും വിനോദത്തിന്റെയും ഉജ്ജ്വലമായ ആഘോഷം, ബൊളിവാര്‍ഡ് റണ്‍വേ ലോകമെമ്പാടുമുള്ള സന്ദര്‍ശകരുടെ ഒരു പ്രധാന ആകര്‍ഷണമായി മാറും. വ്യോമയാനത്തിന്റെ സമ്പന്നമായ ചരിത്രവും സാങ്കേതിക വിസ്മയങ്ങളും പ്രദര്‍ശിപ്പിക്കുന്ന സംവേദനാത്മക പ്രദര്‍ശനങ്ങള്‍ സന്ദര്‍ശകര്‍ക്ക് നവ്യാനുഭവം പകരും. സൗദി അറേബ്യയുടെ വ്യോമയാന പൈതൃകത്തിന്റെ ആഘോഷമായും ബൊളിവാര്‍ഡ് റണ്‍വേ പ്രവര്‍ത്തിക്കും. ഒരുകാലത്ത് സൗദിയുടെ നാവികസേനയുടെ അഭിമാനമായിരുന്ന ഈ ബോയിംഗ് 777 വിമാനങ്ങള്‍, സന്ദര്‍ശകരെ ആകാശത്തിലേക്കുള്ള യാത്രയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് എയര്‍ലൈനിന്റെ ഭൂതകാലത്തിന്റെ ജീവനുള്ള സ്മാരകങ്ങളായി നിലകൊള്ളും. ഈ വര്‍ഷം, ബൊളിവാര്‍ഡ് വേള്‍ഡില്‍ സൗദി അറേബ്യയുടെ പൈതൃക സാന്നിധ്യത്തിന് പുറമെ കോശോവെല്, ആഫ്രിക്ക, ഇറാന്, തുര്‍ക്കി എന്നിവയുടെ അഞ്ച് പുതിയ സോണുകളും അവതരിപ്പിക്കും.