
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി: ജൂണില്‍ അനുവാചകരിലെത്തിയ ഗള്‍ഫ് ചന്ദ്രികയുടെ ഔദ്യോഗിക ലോഞ്ചിങ് നബംബറില് വിപുലമായി നടത്താന്‍ അബുദാബിയില്‍ ചേര്‍ന്ന ഗവേണിങ് ബോഡി യോഗം തീരുമാനിച്ചു. ലോഞ്ചിങ്ങിനോടനുബന്ധിച്ചു എല്ലാ എമിറേറ്റ്സുകളിലും പ്രത്യേക കാമ്പയിന് നടക്കും. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രൊമോഷന് ഡേയും ആചരിക്കും. യുഎഇയിലെ മുഴുവന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റികളും ഗള്‍ഫ് ചന്ദ്രിക പ്രൊമോട്ടേര്‍സ് വിങ്ങിന് രൂപം നല്‍കും. നിലവിലെ മീഡിയ വിങ്ങിനെ ഇതിനായി ഉപയോഗപ്പെടുത്തും.
ഓരോ സംസ്ഥാനങ്ങളിലെയും കെഎംസിസി പ്രവര്‍ത്തകര്‍ക്കിടയില്‍ ഗള്‍ഫ് ചന്ദ്രിക ഈ പേപ്പര്‍ വായന വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തും. ലോഞ്ചിങ്ങിന്റെ ഭാഗമായി സംസ്ഥാന കെഎംസിസി കമ്മിറ്റികള്‍ മുഖേന സബ്സ്െ്രെകബേഴ്സ് കൂപ്പണ്‍ വിതരണം ചെയ്യും. നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. യോഗം മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. ഗവേണിങ് ബോഡി ചെയര്മാന് ഡോ. പുത്തൂര്‍ റഹ്മാന് അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ഷുക്കൂറലി കല്ലുങ്ങല്‍ സ്വാഗതവും സി.എച്ച് യൂസുഫ് നന്ദിയും പറഞ്ഞു. അംഗങ്ങളായ പി.കെ അന്‍വര്‍ നഹ,നിസാര്‍ തളങ്കര, എം.പി.എം റഷീദ്,അന്‍വര്‍ അമീന്,ഹാഷിം നൂഞ്ഞേരി,മുബാറക് കോക്കൂര്‍,ഡോ.കെ.പി ഹുസൈന്,റിയാസ് ചേലേരി,മുഹമ്മദ് ബെന്‍സ് പങ്കെടുത്തു.