
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാര്‍ജ : ഗള്‍ഫ് ചന്ദ്രിക ടാല്‍റോപ് സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് ഇന്ന് ഷാര്‍ജയില്‍ നടക്കും. വൈകുന്നേരം 6.30 മുതല്‍ രാത്രി 9.30 വരെ ഷാര്‍ജ ഹോളിഡേയ്സ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടക്കുന്ന കോണ്‍ഫറന്‍സ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്യും. ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാശിം നൂഞ്ഞേരി മുഖ്യാതിഥിയാകും. അബുദാബി കെഎംസിസി പ്രസിഡന്റും ഗള്‍ഫ് ചന്ദ്രിക ഗവേണിങ് ബോഡി ജനറല്‍ കണ്‍വീനറുമായ ഷുക്കൂര്‍ അലി കല്ലുങ്ങല്‍,ചന്ദ്രിക ദിനപത്രം റസിഡന്റ് മാനേജര്‍ പി.എം മുനീബ് ഹസന് പ്രസംഗിക്കും. സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകളെ കുറിച്ചും നൂതന ടെക്നോളജികളെ കുറിച്ചും ടാല്‍റോപ് കോഫൗണ്ടര്‍ ഡയരക്ടര്‍ ആന്റ് സിഇഒ സഫീര്‍ നജുമുദ്ദീന്‍,ഡയരക്ടര്‍മാരായ ഷമീര്‍ഖാന്‍,അനസ് അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കും.കാലിഫോര്‍ണിയയിലെ സിലിക്കണ്‍വാലിയെ പോലെ ടെക്നോളജിയുടെയും സ്റ്റാര്‍ട്ടപ്പിന്റെയും ആസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ടാല്‍റോപിന്റെ ലക്ഷ്യം.
നൂതന ടെക്നോളജി ലഭ്യമാവുകയും പ്രതിഭത്വമുള്ള മനുഷ്യവിഭവ ശേഷി ഒരുക്കുകയും വേണം. യുവജനങ്ങ ള്ക്കിടയിലെ തൊഴിലില്ലായ്മ ഉള്‍പ്പടെ സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ പാകത്തില്‍ നിരവധി സംരംഭങ്ങള്‍ സൃഷ്ടിക്കണം. കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിലൂടെ പരിവര്‍ത്തനം സാധ്യമാകുമെന്ന് തിരിച്ചറിഞ്ഞാണ് ആപ്പിളും ആമസോണും ആലിബാബയും പോലെ വന്‍കിട സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലും സാധ്യമാക്കുക എന്ന ഇനീഷ്യേറ്റീവിന് ടാല്‍റോപ് തുടക്കമിട്ടത്. വാര്‍ത്താമാധ്യമ രംഗം സാമൂഹിക മുന്നേറ്റത്തിനുതകുന്നതാകണമെന്ന നയനിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ,പതിറ്റാണ്ടുകളായി മലയാളിയുടെ വായനാലോകത്തെ സമ്പന്നമാക്കുന്ന ചന്ദ്രിക ദിനപത്രം ഉപാധികളില്ലാത്ത പിന്തുണയാണ് വന്‍കിട സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ത്തിയെടുക്കുകയെന്ന ടാ ല്റോപിന്റെ ദൗത്യത്തിന് ന ല്കുന്നത്. ഇതിന്റെ ഭാഗമായാണ് ഗള്‍ഫ് ചന്ദ്രികയും ടാല്റോപും ചേര്‍ന്ന് മലയാളിയുടെ ‘സെക്കന്റ് ഹോം’ ആയ ജിസിസിയില്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കു ത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് https://conference.chandrikanavathi. in/CSSJ ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം.