
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
മക്ക: വിശുദ്ധ കഅബാലയത്തിന്റെ പുതിയ താക്കോല്‍സൂക്ഷിപ്പുകാരനായി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ശൈബിയെ തെരഞ്ഞെടുത്തു. താക്കോല്‍സൂക്ഷിപ്പുകാരനായിരുന്ന അല്‍ ശൈബി കുടുംബത്തിലെ മുതിര്‍ന്ന അംഗം ശൈഖ് സ്വാലിഹ് അല്‍ശൈബി കഴിഞ്ഞ ദിവസം അന്തരിച്ച സാഹചര്യത്തിലാണ് പുതിയ സൂക്ഷിപ്പുകാരനെ തെരഞ്ഞെടുത്തത്. താക്കോല്‍ കൂട്ടം പുതിയ മേധാവിക്ക് കൈമാറി. മക്കാ വിജയത്തിന് ശേഷം പ്രവാചകന് മുഹമ്മദ് നബിയാണ് അല്‍ ശൈബി കുടുംബത്തിന് താക്കാല്‍ കൈമാറിയിരുന്നത്. ഈ കുടുംബമാണ് താക്കോല്‍സൂക്ഷിപ്പുകാരനെ നിശ്ചയിക്കാറുള്ളത്. മക്കയില്‍ നടന്ന ഔപചാരിക ചടങ്ങില്‍ താക്കോല്‍ കൂട്ടം ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബിക്ക് കൈമാറി. കഅ്ബയുടെ പ്രധാന വാതില്‍, മേല്‍ക്കൂരയിലേക്കുള്ള വാതില്‍, കഅ്ബയുടെ അകത്തുള്ള പെട്ടി, മഖാമു ഇബ്രാഹിം എന്നിവയുടെ താക്കോല്‍ എന്നിവയാണ് കൈമാറിയത്. മഖാമു ഇബ്രാഹിമിന്റെ സ്ക്രൂഡ്രൈവറും ഇതോടൊപ്പം കൈമാറി. കഅ്ബ തുറക്കലും അടക്കലും, ശുചീകരണം, കിസ്വ അണിയിക്കല്‍, കഅ്ബക്കകത്തേക്ക് സന്ദര്‍ശകരെ സ്വീകരിക്കല്‍ തുടങ്ങിയവയെല്ലാം സംരക്ഷകന്റെ ചുമതലയാണ്. തനിക്ക് ലഭിച്ചിരിക്കുന്നത് പ്രധാനപ്പെട്ട ചുമതലയാണെന്നും അത് നല്ലരീതിയില്‍ നിര്‍വഹിക്കാനുള്ള ആരോഗ്യം സര്വ്വശക്തന് നല്കട്ടെയെന്നും ഈ ചുമതല ഏറ്റെടുത്ത ശൈഖ് അബ്ദുല്‍ വഹാബ് അല്‍ ശൈബി പറഞ്ഞു. പ്രവാചകന്റ കാലത്ത് തന്നെ പരമ്പരാഗത സംരക്ഷകരായിരുന്ന അല്‍ ശൈബി കുടുംബം. ഒരു അക്രമി മാത്രമേ അവരില്‍ നിന്ന് താക്കോല്‍ പിടിച്ചെടുക്കൂ എന്ന് പ്രവാചകന്റെ വാക്കുകളുണ്ട്. അതിനാല്‍ അവരല്ലാത്ത മറ്റാരും ഇന്നോളം കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരായിട്ടില്ല. ഈ വര്‍ഷം നടക്കുന്ന കഅ്ബ കഴുകല്‍ ചടങ്ങിന് അത് തുറന്നു നല്‍കുക ശൈഖ് അബ്ദുല്‍വഹാബ് അല്ശൈബിയായിരിക്കും.