
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ഖമീസ് മുഷൈത്ത് : അമിതമായ തൊഴില്‍ഭാരവും ശമ്പള കുടിശ്ശികയും ഉള്‍പ്പടെ വിവിധ പ്രശ്നങ്ങള്‍ നിമിത്തം ദുരിതത്തിലകപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഖമീസ് മുഷൈത്ത് ശറഫിയ്യ കെഎംസിസിയുടെ സഹായ ഹസ്തം.
ഖമീസ് മുഷൈത്തിലെ ഫുഡ് ഡെലിവറി കമ്പനിയില്‍ ജോലിക്കെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇരുപതോളം ഇന്ത്യക്കാര്‍ നേരിട്ടിരുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ മൂന്നിയൂരിന്റെ നേതൃത്വത്തില്‍ ചെയര്മാന് ഉസ്മാന് കിളിയമണ്ണില്‍,മാധ്യമ പ്രവര്ത്തകന് മുജീബ് ചടയമംഗലം തുടങ്ങിയവര്‍ തൊഴിലാളികളുടെ താമസ സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്ന്ന്അവര്ക്കാവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ കെഎംസിസി പ്രവര്‍ത്തകര്‍ എത്തിക്കുകയും ചെയ്തു. ഇനിയും ജോലിയില്‍ തുടരാനാവില്ലെന്നും നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കിത്തരണമെന്നുമാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്.ബഷീര്‍ മൂന്നിയൂര്‍ കമ്പനി മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ നാട്ടില്‍ പോകേണ്ടവര്‍ക്ക് എക്സിറ്റ് നല്‍കാനുള്ള സന്നദ്ധത കമ്പനി അറിയിച്ചു. തുടര്‍ന്ന് എക്സിറ്റ് ലഭിച്ച ഏതാനും തൊഴിലാളികള്‍ സ്വന്തം ടിക്കറ്റില്‍ നാട്ടിലേക്ക് മടങ്ങി. ബാക്കിവന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കെഎം സിസി ശറഫിയ്യ ഏരിയാ കമ്മിറ്റി ഏറ്റെടുക്കുകയും എക്സിറ്റ് നേടിയ മൂന്നുപേര്‍ക്ക് എയര്‍ ടിക്കറ്റ് നല്കി അവരെ നാട്ടിലേക്കയക്കുകയും ചെയ്തു. തൊഴിലാളികളുടെ കൈവശമിരിക്കെ അപകടത്തില്‍ പെട്ട് കേടായ രണ്ട് ഡെലിവറി വാഹനങ്ങള്‍ നന്നാക്കി കമ്പനിയില്‍ തിരിച്ചേല്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇവിടെ ജോലി ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ച രണ്ട് പേരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റി. തൊഴിലാളികളുടെ താമസ സ്ഥലത്ത് ആവശ്യമുള്ള സമയങ്ങളില്‍ ഭക്ഷണമെത്തിച്ചു നല്കി. സാങ്കേതിക കാരണങ്ങളാല്‍ യാത്ര തടസപ്പെട്ടവര്ക്കുള്ള നിയമസഹായവും ശറഫിയ്യ കെഎം സിസിയാ ണ് നല്‍കുന്നത്. കെഎം സിസി ഭാരവാഹികളായ സത്താര്‍ ഒലിപ്പുഴ,അനീസ് കുറ്റിയാടി,സാബിത് അരീക്കോട്,സാദിഖ് ഒതുക്കുങ്ങല്‍,മജീദ് മണ്ണാര്‍ക്കാട്, സക്കറിയ കൊട്ടുകാട്ടില്‍, ഫൈസല്‍ പൂക്കോട്ടൂര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.