
ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്ന് യുഎഇ
അബുദാബി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല് ഇലക്ട്രിക് വെഹിക്കിള് (ഇവി) ചാര്ജിംഗ് സ്റ്റേഷനുകള് സ്ഥാപിക്കുന്നതിനും പ്രവര്ത്തിപ്പിക്കുന്നതിനും ഊര്ജ്ജ മന്ത്രാലയവും എമിറേറ്റ്സ് ട്രാന്സ്പോര്ട്ടും പങ്കാളികളാകുന്നു. ഗ്രീന് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും 2050 ഓടെ യുഎഇയുടെ റോഡുകളിലെ മൊത്തം വാഹനങ്ങളുടെ 50% വരെ ഇവിയാക്കി വര്ധിപ്പിക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിലേക്കുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഈ നീക്കം. സുസ്ഥിര പൊതുഗതാഗതം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജന് വാഹനങ്ങള് പരീക്ഷിക്കുമെന്ന് ഊര്ജ മന്ത്രാലയത്തിലെ ഊര്ജ, പെട്രോളിയം കാര്യങ്ങളുടെ അണ്ടര് സെക്രട്ടറിയും യുഎഇവി ചെയര്മാനുമായ ഷരീഫ് അല് ഒലാമ പറഞ്ഞു. 2050ഓടെ മൊത്തം സീറോ എമിഷന് നേടാനും സ്വകാര്യ മേഖലയ്ക്കായി ഇവി ദത്തെടുക്കല് നയങ്ങളില് ഒരുമിച്ച് പ്രവര്ത്തിക്കാനും യുഎഇ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. ഇവി മാര്ക്കറ്റ് ക്രമാനുഗതമായി വളരുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ വില്പ്പനയില് യുഎഇ മിഡില് ഈസ്റ്റില് രണ്ടാം സ്ഥാനത്താണ്. 2024ല് 100 ഇവി ചാര്ജറുകളും 2030ഓടെ 1,000 ഇവി ചാര്ജറുകളും സ്ഥാപിക്കാന് പദ്ധതിയിടുന്നു. ഗതാഗത ശൃംഖലയിലേക്ക് ഇവി ചാര്ജിംഗ് സ്റ്റേഷനുകള് വര്ധിപ്പിക്കുന്നതോടെ കാര്ബണ് പുറംന്തള്ളല് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ ഗതാഗത ഓപ്ഷനുകള് പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് എമിറേറ്റ്സ് ട്രാന്സ്പോര്ട്ട് സിഇഒ അലക്സ് റെന്റിയര് പറഞ്ഞു.