
പോയറ്റിക് ഹാര്ട്ട് കാവ്യ സമ്മേളനത്തില് താരമായി മലയാളി വിദ്യാര്ഥിനി
അബുദാബി: മാസങ്ങളോളം നീണ്ടുനില്ക്കുന്ന പ്രവാസ ലോകത്തെ ഓണാഘോഷങ്ങള് ഗൃഹാതുരത്വത്തിന്റെ അവിസ്മരണീയ അനുഭവമാണെന്ന് എം. വിന്സെന്റ് എം.എല്.എ അഭിപ്രായപ്പെട്ടു. കേരളത്തനിമ നിലനിര്ത്തുന്ന ഇത്തരം ആഘോഷങ്ങളില് പങ്കെടുക്കാന് കഴിഞ്ഞത് സൗഭാഗ്യമായി കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഇന്കാസ് അബുദാബി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമവും പ്രവര്ത്തനോദ്ഘടനവും നിര്വഹിച്ച് സംസാരിക്കുകയായിരുന്നു. ജില്ലയിലുള്ള ഇന്കാസ് പ്രവര്ത്തകരുടെ മക്കള്ക്കുള്ള ഉമ്മന് ചാണ്ടി മെമ്മോറിയല് വിദ്യാഭ്യാസ അവാര്ഡുകള് അദ്ദേഹം വിതരണം ചെയ്തു. എ.എം ബഷീര്,മുഹമ്മദ് ജലീല്,ഷാനവാസ് ലൈലയ്ക്ക് എന്നീ മുതിര്ന്ന പ്രവര്ത്തകരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഇന്കാസ് അബുദാബി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാജികുമാര് അധ്യക്ഷനായി.
ജനറല് സെക്രട്ടറി നാസര് ആലങ്കോട് സ്വാഗതവും നസീര് താജ് നന്ദിയും പറഞ്ഞു. അബുദാബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയില്,ജനറല് സെക്രട്ടറി എം.യു ഇര്ഷാദ്,ഇന്കാസ് സെന്ട്രല് കമ്മിറ്റി വര്ക്കിങ് പ്രസിഡന്റ് ബി.യേശുശീലന്, ഇന്കാസ് അബുദാബി സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് എ.എം അന്സാര്, വര്ക്കിങ് പ്രസിഡന്റ് അഹദ് വെട്ടൂര്,സെക്രട്ടറി നൗഷാദ്,ഗ്ലോബല് കമ്മിറ്റി അംഗങ്ങളായ എന്.പി മുഹമ്മദാലി,കെ.എച്ച് താഹിര്,സലിം ചിറക്കല്, നിബു സാം ഫിലിപ്, ഇന്കാസ് ഭാരവാഹികളായ നൗഷാദ്, ഫാക്സണ്, അനുപ ബാനര്ജി, അനീഷ് ചളിക്കല്,അമീര് കല്ലമ്പലം എന്നിവര് പ്രസംഗിച്ചു.